Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Toofan

Kannur

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ഇ​ന്ന്

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജീ​വി​ത​മാ​ണ് ല​ഹ​രി എ​ന്ന പ്ര​മേ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ഇ​ന്ന് ന​ട​ക്കും. ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ10.30ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ർ​പ​റേ​ഷ​ന്‍റെ ഇ​ൻ​സു​ലേ​റ്റ​ർ-​എ​ഫ്എ​സ്‌​ടി​പി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ച് കെ. ​സു​ധാ​ക​ര​ൻ എം​പി നി​ർ​വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ.​വി. സു​മേ​ഷ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി. വി​ജ​യ്​ ഭ​ര​ത് റെ​ഡ്ഡി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ : ബ്ലോ​ക്കി​ൽ പ്ര​ചാര​ണം സ​ജീ​വം

‌കു​റ​വി​ല​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രം​ഗ​ത്തി​റ​ങ്ങു​ന്നു. ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​ൽ നി​ന്നു യു​വാ​ക്ക​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​വി​ധ മ​ത്സ​ര​ങ്ങ​ളും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജാ​ഗ്ര​ത​യ്ക്കാ​യി വി​വി​ധ കാ​മ്പ​യി​നു​ക​ളും പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കും.

യു​വാ​ക്ക​ളെ സ്പോ​ർ​ട്സി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നു വേ​ണ്ടി ഗ​യിം ഓ​ൺ ഡ്ര​ഗ്‌​സ് ഓ​ഫ് എ​ന്ന തീ​മി​നെ അ​ടി​സ്ഥാ​ന​മാ​ക്കി പെ​നാ​ൽ​റ്റി ഷൂ​ട്ട്ഔ​ട്ട് മ​ത്സ​രം ഇ​ന്ന് മൂ​ന്നി​ന് ന​ട​ത്തും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ഓ​രോ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മു​ക​ളാ​ണ് കു​ര്യ​നാ​ട് ക​ളി​ക്ക​ളം ട​ർ​ഫി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. 

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം എം.​എം. ജേ​ക്ക​ബ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ബ്ലോ​ക്കി​ന് കീ​ഴി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ർ മോ​ഹ​ൻ​കു​മാ​ർ, ജൂ​ബി തെ​ക്കേ​ൽ, സി.​ടി. രാ​ജ​ൻ, സി​ൻ​സി ജ​യ്സ​ൺ, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ എ​സ്. കൈ​മ​ൾ, എ​സ്.​വി. മു​കു​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​ര​ത്ത് 18ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ കാ​ന്പ​യി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.​ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​ക​ണ്ഠ​പു​രം എ​സ്എ​ച്ച്ഒ എം.​വി. വി​ഷ്ണു​പ്ര​സാ​ദ്, കെ.​വി.​ഫി​ലോ​മി​ന, കെ.​പി.​ഗം​ഗാ​ധ​ര​ൻ , നി​ഷി​ത​റ​ഹ്മാ​ൻ, എ​ൻ.​പി.​സി​ദ്ദി​ഖ്, റീ​നാ​സെ​ബാ​സ്റ്റ്യ​ൻ, കെ.​പി.​ഗോ​പി​നാ​ഥ​ൻ,ടി.​എം.​രാ​ജേ​ന്ദ്ര​ൻ ,പി.​ടി.​കു​ര്യാ​ക്കോ​സ്,എം.​വി.​ഗീ​ത, വി​ജി​ൽ​മോ​ഹ​ന​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​വി.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

18ന് ​ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന സി​ഗ്നേ​ച്ച​ർ കാ​ന്പ​യി​ൻ, ഫ്ലാ​ഷ് മോ​ബ്, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ, കാ​യി​ക ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ത്തി​യു​ള്ള റാ​ലി എ​ന്നി​വ ന​ട​ക്കും. റാ​ലി ശ്രീ​ക​ണ്ഠ​പു​രം ടൗ​ൺ സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജീ​വ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ന്

ക​ട്ട​പ്പ​ന: പു​ളി​യ​ന്‍​മ​ല ക്രൈ​സ്റ്റ് കോ​ള​ജും വ​ണ്ട​ന്മേ​ട് കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യും ചേ​ര്‍​ന്ന് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദി ​നാ​ര്‍​ക്കോ ഹ​ണ്ട് ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഇ​ന്ന് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തും. റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ, സേ​നാ​പ​തി വേ​ണു എം​എ​ല്‍​എ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, കൗ​ണ്‍​സി​ല​ര്‍ വി.​ആ​ര്‍. സ​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ‌

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ന​സീം, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​ടി. ഷാ​ജ​ന്‍, എ​സ്‌​ഐ ബി​നോ​യി ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ശ​ക്തി​പ​ക​രു​ന്ന​തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈ​സ്റ്റ് വിം​ഗ്സ് ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും. ‌

‌കോ​ള​ജ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ. ലി​ജോ കൊ​ച്ചു​വീ​ട്ടി​ല്‍, ഫു​ട്‌​ബോ​ള്‍ ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഗോ​കു​ല്‍​നാ​ഥ്, ഐ​ക്യു​എ​സി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നു പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​വി. ജോ​ര്‍​ജു​കു​ട്ടി, വ​ണ്ട​ന്‍​മേ​ട് കി​സാ​ന്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മോ​ന്‍​സി ബേ​ബി ഒ​റ്റ​പ്ലാ​ക്ക​ല്‍, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മോ​ബി​ന്‍ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ അ​റി​യി​ച്ചു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ; ദ​ക്ഷി​ണേ​ന്ത്യ​ൻ ഡി​ജി​പി​മാ​രു​ടെ യോ​ഗം വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണേ​ന്ത്യ​ൻ ഡി​ജി​പി​മാ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രും. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ഈ ​യോ​ഗം ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു സ​ഹ​ക​ര​ണ മാ​തൃ​ക​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ ശൃം​ഖ​ല​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ഈ ​സം​യു​ക്ത നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ല​ഹ​രി​മാ​ഫി​യ​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ത്സ​മ​യ വി​വ​ര കൈ​മാ​റ്റ സം​വി​ധാ​ന​മാ​ണ് കേ​ര​ളം ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു വി​ധാ​ൻ​സൗ​ധ​യി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി സ​ഹ​ക​രി​ക്കാ​മെ​ന്ന് അ​വ​ർ ഉ​റ​പ്പ് ന​ൽ​കി. കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന രാ​സ​ല​ഹ​രി​ക​ളു​ടെ​യും ഹെ​റോ​യി​ന്‍റെ​യും സ​പ്ലൈ ചെ​യി​ൻ നി​ല​നി​ൽ​ക്കു​ന്ന​ത് അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലും അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലു​മാ​ണ്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വി​ജ​യം പൊ​തു​ജ​ന​സ​ഹ​ക​ര​ണ​ത്തോ​ടെ

ഇ​രി​ട്ടി: മ​ദ്യ​ത്തി​നും ല​ഹ​രി​ക്കു​മെ​തി​രേ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പു ന​ട​പ്പി​ലാ​ക്കി​കൊ​ണ്ടി​രി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വ​ന്പി​ച്ച വി​ജ​യ​മാ​ണെ​ന്നും പോ​ലീ​സ് സേ​ന​യോ​ടൊ​പ്പം പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും കെ​സി​ബി​സി മ​ദ്യ ല​ഹ​രി വി​രു​ദ്ധ സ​മി​തി​യു​ടെ​യും മു​ക്തി ശ്രീ​യു​ടെ​യും സം​യു​ക്ത അ​തി​രൂ​പ​ത ക​മ്മി​റ്റി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡു ജി​ല്ല​ക​ളി​ലെ ഓ​രോ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​രും വോ​ള​ന്‍റി​യേ​ഴ്‌​സ് ആ​യി പ്ര​വ​ർ​ത്തി​ച്ച് ഈ ​ഉ​ദ്യ​മ​ത്തി​ന് സ​പ്പോ​ർ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും യോ​ഗം ഓ​ർ​മി​പ്പി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​നാം​ഗ​ങ്ങ​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​ൻ ഡി​ജി​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് ല​ഹ​രി​യു​ടെ ഉ​റ​വി​ട​വും വ്യാ​പ​ന​വും ത​ട​യാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ യോ​ഗം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

മ​ദ്യ​വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി എ​സ്ഐ ശ്രീ​രാ​ജു ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ സാ​ഹ​ച​ര്യ​ങ്ങ​ളും സാ​മൂ​ഹ്യ ബ​ന്ധ​ങ്ങ​ളു​മാ​ണ് അ​വ​രെ ല​ഹ​രി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മാ​താ​പി​താ​ക്ക​ളു​ടെ ജാ​ഗ്ര​ത അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ​ന്നും കു​ട്ടി​ക​ളു​ടെ യാ​ത്ര യും ​കൂ​ട്ടു​കെ​ട്ടു​ക​ളും നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

അ​തി​രൂ​പ​ത എ​ക്സി​കൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടോ​മി വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ട​ത്തി​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ക​രോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ൺ കോ​ല​ക്കു​ന്നേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജോ​സ് മ​രി​യ സി​എം​സി, ഷി​നോ പാ​റ​യ്ക്ക​ൽ, സോ​ളി രാ​മ​ച്ച​നാ​ട്ട്, സോ​യി ജോ​സ​ഫ് ത​ങ്ക​മ്മ പാ​ല​മ​റ്റം, പു​ഷ്പ വെ​ള്ളാ​പ്പാ​ടം, ഷെ​ൽ​സി കാ​വ​നാ​ടി, ജോ​ളി ന​ടു​ത്തൊ​ട്ടി​യി​ൽ, സി​നി കൊ​ച്ചു​പ​റ​ത്താ​ന​ത്ത്, ത​ങ്ക​ച്ച​ൻ കൊ​ല്ല​ക്കൊ​മ്പി​ൽ, ജോ​സ് ചാ​ര​ച്ചേ​രി, ജോ​സ് ചി​റ്റേ​ട്ട്, വി​ൻ​സെ​ന്‍റ് മു​ങ്ങാ​ട്ടു​ചു​ണ്ട​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ പെ​രു​മ്പു​ഴ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നും വിം​ഗ് ഓ​ഫ് എ​സ്ഡി​സി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ദ്യ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ല​ഹ​രി ഒ​ഴി​വാ​ക്കേ​ണ്ട​തും ക​ലാ​സാ​ഹി​ത്യ​ങ്ങ​ളു​ടെ ല​ഹ​രി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തു​മാ​ണെ​ന്ന് ര​മേ​ശ് പി​ഷാ​ര​ടി എം​എ​ൽ​എ. സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ന്‍റെ​യും ആ​ർ​ട്സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ​യും കോ​ള​ജി​ലെ ആ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വിം​ഗ്സ് ഓ​ഫ് എ​സ്ഡി​സി​യു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

ക​ല​യും സാ​ഹി​ത്യ​വും കാ​യി​ക​മേ​ള​ക​ളും വ​ള​രു​മ്പോ​ൾ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട ല​ഹ​രി​ക​ൾ പ​ടി​യി​റ​ങ്ങു​മെ​ന്നും ര​മേ​ശ് പി​ഷാ​ര​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​ബി​നോ പി. ​ജോ​സ്, ബ​ർ​സാ​ർ ഫാ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, സ്റ്റെ​ഫി തോ​മ​സ്, ഹ​ലീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; കഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.15 കി​ലോ കഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പു​ത്ത​ൻ​വെ​ളി മാ​ജി​ത മ​ൻ​സി​ൽ  ഉ​മ​ർ മു​ക്താ​ർ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ലാ ഡാ​ൻ​സാ​ഫ് സം​ഘ​വും പു​ന്ന​പ്ര പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്.

ആ​ല​പ്പു​ഴ ന​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി​യു​ടെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യു​ടെ തൂ​ഫാ​ൻ സ്ക്വാ​ഡും പു​ന്ന​പ്ര പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.  സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ല​പ്പു​ഴ ന​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി പ​ങ്ക​ജാ​ക്ഷ​ന്‍റെയും അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര എ​സ്ഐ ജ​യേ​ഷ് ച​ന്ദ്ര​ൻ, എ​സ്ഐ ബോ​ബ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Kerala

ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ കൂ​​​ടു​​​ത​​​ല്‍ അ​​​റ​​​സ്റ്റ് കോ​​​ഴി​​​ക്കോ​​​ട്ട്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ല​​​ഹ​​​രി- മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് മാ​​​ഫി​​​യ​​​യ്ക്കു ത​​​ട​​​യി​​​ടാ​​​നാ​​​യി സ​​​ര്‍ക്കാ​​​ര്‍ ആ​​​രം​​​ഭി​​​ച്ച ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍: ദി ​​​നാ​​​ര്‍കോ ഹ​​​ണ്ടി’ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​റ​​​സ്റ്റ് ന​​​ട​​​ന്ന​​​ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍. ഇ​​​വി​​​ടെ ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ ല​​​ഹ​​​രി ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 833 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച ജൂ​​​ണ്‍ ര​​​ണ്ടു​​​മു​​​ത​​​ല്‍ ഈ​​​മാ​​​സം ര​​​ണ്ടു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ 20 പോ​​​ലീ​​​സ് ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്.

കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി​​​യി​​​ൽ 576 പേ​​​രെ​​​യും കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ലി​​​ൽ 257 പേ​​​രെ​​​യു​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

അ​​​റ​​​സ്റ്റി​​​ല്‍ ര​​​ണ്ടാം സ്ഥാ​​​നം എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് ജി​​​ല്ല​​​യ്ക്കാ​​​ണ്. 773 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കൊ​​​ച്ചി സി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് 543 പേ​​​രും എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ലി​​​ൽ​​​നി​​​ന്ന് 230 പേ​​​രും അ​​​റ​​​സ്റ്റി​​​ലാ​​​യി.

മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് നി​​​ൽ​​​ക്കു​​​ന്ന മ​​​ല​​​പ്പു​​​റ​​​ത്തു​​​നി​​​ന്ന് ല​​​ഹ​​​രി കേ​​​സി​​​ൽ 586 പേ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: (ജി​​​ല്ല, മ​​​യ​​​ക്കു​​​മ​​​രു​​​ന്നു കേ​​​സു​​​ക​​​ള്‍, കോ​​​ട്പ കേ​​​സു​​​ക​​​ൾ, അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​ർ എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ)

1. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി: 215- 191- 214
2. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റൂ​​​റ​​​ല്‍: 249- 336- 269
3. കൊ​​​ല്ലം സി​​​റ്റി: 333- 190- 341
4. കൊ​​​ല്ലം റൂ​​​റ​​​ല്‍: 170- 295- 175
5. പ​​​ത്ത​​​നം​​​തി​​​ട്ട: 170- 222- 182
6. ആ​​​ല​​​പ്പു​​​ഴ: 320- 174- 374
7. കോ​​​ട്ട​​​യം: 377- 407- 284
8. ഇ​​​ടു​​​ക്കി: 270- 151- 285
9. എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ: 202- 98- 230
10. കൊ​​​ച്ചി സി​​​റ്റി: 510- 118- 543
11. തൃ​​​ശൂ​​​ർ സി​​​റ്റി: 176- 102- 227
12. തൃ​​​ശൂ​​​ർ റൂ​​​റ​​​ൽ: 263- 35- 281
13. പാ​​​ല​​​ക്കാ​​​ട്: 448- 112- 469
14. മ​​​ല​​​പ്പു​​​റം: 514- 80- 586
15. കോ​​​ഴി​​​ക്കോ​​​ട് സി​​​റ്റി: 565- 71- 576
16. കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ: 247- 72- 257
17. വ​​​യ​​​നാ​​​ട്: 139- 42- 149
18. ക​​​ണ്ണൂ​​​ർ സി​​​റ്റി: 110- 14- 130
19. ക​​​ണ്ണൂ​​​ർ റൂ​​​റ​​​ൽ: 86- 40- 87
20. കാ​​​സ​​​ർ​​​ഗോ​​​ഡ്: 136- 82

Kerala

ഓപ്പറേഷന്‍ തൂഫാന്‍: രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ 'ഓപ്പറേഷന്‍ തൂഫാന്‍: ദ നാര്‍ക്കോ ഹണ്ട്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് പെരുമ്പാവൂരില്‍ എത്തും. നാട്ടുകാരും വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ജനസഭയ്ക്ക് ശേഷം ഭായി കോളനിയിലെത്തി അന്യസംസ്ഥാന തൊഴിലാളികളുമായി മന്ത്രി നേരിട്ട് സംസാരിക്കും.

ഓപ്പറേഷന്‍ തൂഫാന്‍ ഒരു മാസം പിന്നിടുമ്പോള്‍ ലഹരിക്കെതിരെ ഉണര്‍ന്ന് പെരുമ്പാവൂര്‍ എന്ന പ്രഖ്യാപനവുമായി തൂഫാന്‍ ജാഗരണ്‍ ജനകീയ പ്രതിരോധത്തിന് തുടക്കമിടും. ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് ലഹരിവിരുദ്ധ ബഹുജന റാലി ആരംഭിക്കും. തൂഫാന്‍ പതാക ഉയര്‍ത്തി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.

തുടര്‍ന്ന് വ്യവസായികളും സര്‍വകക്ഷികളുമായി സംവദിക്കും. പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ നേരിട്ടെത്തി സംസാരിക്കും. ബെന്നി ബഹനാന്‍ എംപി, മനോജ് മൂത്തേടന്‍ എംഎല്‍എ, വി.പി. സജീന്ദ്രന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും പരിപാടികളില്‍ പങ്കെടുക്കും.

അതേസമയം, 'മിനി ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള ഈ വലിയ മുന്നേറ്റത്തില്‍ സാധിക്കുന്നവരെല്ലാം പങ്കെടുക്കണ'മെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും രമേശ് ചെന്നിത്തല പങ്കുവച്ചിട്ടുണ്ട്.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ടെ പോ​ലീ​സി​ന് നേ​രെ ആ​ക്ര​മ​ണം; മു​ഖ്യ​പ്ര​തി സൈ​നി​ക​ൻ

പാ​ല​ക്കാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യാ​യ യു​വാ​വ് സൈ​നി​ക​ൻ. ഇ​യാ​ൾ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ​താ​ണെ​ന്നാ​ണ് വി​വ​രം.

ഹേ​മാം​ബി​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​സ്.​ഐ​മാ​രാ​യ സു​ദ​ർ​ശ​ന, ജോ​ൺ സേ​വ്യ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജ​നീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ഓ​ടെ മ​ല​മ്പു​ഴ പ​യ്യ​ക്കു​ന്ന് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലും മ​ല​മ്പു​ഴ ഭാ​ഗ​ങ്ങ​ളി​ലും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ പോ​ലീ​സ് ത​ട​ഞ്ഞു. വാ​ഹ​നം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റി. പ്ര​കോ​പ​ന​മൊ​ന്നു​മി​ല്ലാ​തെ സം​ഘം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഉ​ദ്യോ​ഗ​സ്ഥ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ ഉ​ൾ​പ്പെ​ടെ ആ​ക്ര​മി​ച്ച​തി​നും ഇ​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത​ത്.

 

 

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ;ഒ​രു മാ​സംകൊ​ണ്ട് പി​ടി​ച്ചെ​ടു​ത്ത​ത് 30 കോ​ടി​യു​ടെ ല​ഹ​രിവ​സ്തു​ക്ക​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും ക്യാ​​​മ്പ​​​സു​​​ക​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വ​​​ള​​​രു​​​ന്ന ല​​​ഹ​​​രിമാ​​​ഫി​​​യ​​​യു​​​ടെ വേ​​​ര​​​റക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള പോ​​​ലീ​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍: ദി ​​​നാ​​​ര്‍​കോ ഹ​​​ണ്ട്' പ​​​ദ്ധ​​​തി ഒ​​​രു മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ 30 കോ​​​ടി​​​യു​​​ടെ നി​​​രോ​​​ധി​​​ത ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ളാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ല​​​ഹ​​​രി​​​വേ​​​ട്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ 5353 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. 5736 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

3706.743 ഗ്രാം ​​​എം​​​ഡി​​​എം​​​എ, 392.100 കി ​​​ഗ്രാം ക​​​ഞ്ചാ​​​വ്, 3776.039 ഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ല്‍, 4.85 ഗ്രാം ​​​ഹാ​​​ഷി​​​ഷ്, 657.219 ഗ്രാം ​​​ബ്രൗ​​​ണ്‍ ഷു​​​ഗ​​​ര്‍, 12.6709 ഗ്രാം ​​​മെ​​​ത്താ​​​ഫെ​​​റ്റാ​​​മി​​​ന്‍, 31.23 ഗ്രാം ​​​ഹെ​​​റോ​​​യി​​​ന്‍, 428 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ള്‍, 11 എ​​​ല്‍​എ​​​സ്ഡി സ്റ്റാ​​​മ്പു​​​ക​​​ള്‍, 56 ഗ്രാം ​​​നൈ​​​ട്രോ​​​സെ​​​പാം, 25.23 ഗ്രാം ​​​ഓ​​​പ്പി​​​യം, 1.6 ഗ്രാം ​​​ച​​​ര​​​സ്, 3294 ക​​​ഞ്ചാ​​​വ് ബീ​​​ഡി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ മാ​​​ര​​​ക ല​​​ഹ​​​രിവ​​​സ്തു​​​ക്ക​​​ളാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കു​ന്ന സം​ഘം പി​ടി​യി​ല്‍. അ​മ​ല്‍ ജോ​ര്‍​ജ്, അ​ഭി​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക അ​റ​സ്റ്റ് ന​ട​ന്ന​ത്.

ചേ​രാ​ന​ല്ലൂ​രി​ല്‍ വീ​ട് വാ​ട​ക​യ്‌​ക്കെ​ടു​ത്താ​ണ് ഇ​വ​ര്‍ ല​ഹ​രി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ച്ചി​യി​ലെ സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും ഡോ​ക്ട​ര്‍​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള ഹൈ ​പ്രൊ​ഫൈ​ല്‍ ആ​ളു​ക​ള്‍​ക്കാ​ണ് ഇ​വ​ര്‍ ല​ഹ​രി എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന​ത്. അ​മ​ല്‍ ജോ​ര്‍​ജി​നെ നേ​ര​ത്തെ​യും എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 250 ഗ്രാം ​എം​ഡി​എം​എ​യു​മാ​യാ​ണ് അ​മ​ല്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും കോ​ണ്‍​ടാ​ക്ട് ലി​സ്റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​ട​പാ​ടു​കാ​രെ കു​റി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​കും.

Kerala

ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട, പോലീസിന് കൈകാര്യം ചെയ്യാന്‍ അറിയാം: സിറ്റി പോലീസ് കമ്മിഷണര്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. ലഹരി മാഫിയയെ നേരിടാന്‍ പോലീസിന് കഴിയും. നിയമപരമായി നേരിട്ട് മുന്നോട്ടു പോകും എന്ന് കമ്മീഷണര്‍ വ്യക്തമാക്കി. നിലവില്‍ കെ. സുധാകരന്‍ എംപി പങ്കെടുത്ത ഗുണ്ടകളുടെ യോഗത്തെ കുറിച്ച് അന്വേഷണം നടന്നിട്ടില്ലെന്നും കാളിരാജ് മഹേഷ് കുമാര്‍ പ്രതികരിച്ചു.

ഗുണ്ടകള്‍ ആണെന്ന് കരുതി മാറ്റി നിര്‍ത്തരുത്, പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാന്‍ നടത്താനാവില്ല എന്നാണ് യോഗത്തിന്‍റെ സംഘാടകനായ എകെജി സെന്‍റര്‍ ആക്രമണക്കേസ്, വീസ തട്ടിപ്പ് കേസുകളിലെ പ്രതി സുഹൈല്‍ ഷാജഹാന്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന്‍ എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞാണ് കാണാന്‍ വന്നത്. 20 പേര്‍ ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര്‍ ആയി എന്നും സുഹൈല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

Kerala

'ഗുണ്ടകള്‍ ആണെന്ന് കരുതി മാറ്റിനിര്‍ത്തരുത്, പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാന്‍ നടത്താനാവില്ല': സുഹൈല്‍ ഷാജഹാന്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സുധാകരന്‍ എംപി വിളിച്ച യോഗത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി യോഗത്തിന്‍റെ സംഘാടകര്‍ രംഗത്ത്. എംപിയെ തങ്ങള്‍ അങ്ങോട്ടു പോയി കണ്ടതാണ് എന്നാണ് സംഘാടകനായ എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതിയായ സുഹൈല്‍ ഷാജഹാന്‍ പറയുന്നത്.

മുമ്പ് ഗുണ്ടകള്‍ ആണെന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുത് എന്നാണ് സുഹൈല്‍ പറയുന്നത്. ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ പിന്തുണ അറിയിച്ചാണ് കൊച്ചിയിലെ യുവാക്കള്‍ സുധാകരന്‍ എംപി കൊച്ചിയിലുണ്ട് എന്നറിഞ്ഞ് കാണാന്‍ വന്നത്. 20 പേര്‍ ഉണ്ടെന്ന് ആയിരുന്നു അറിയിച്ചത്. എന്നാല്‍ വന്നപ്പോള്‍ നൂറോളം പേര്‍ ഉണ്ടായി.

എല്ലാവരും ഗണ്ടകളും പ്രതികളും ഒന്നുമല്ല. മാന്യമായി അഞ്ചു നേരം നിസ്‌കരിക്കുന്നവരും വിദ്യാര്‍ഥികളും എല്ലാവരും ഉണ്ടായിരുന്നു. ഇനി ഏതൊക്കെ കേസ്, ഗുണ്ട ആക്ട്, വെടിവയ്പ്പ് കേസ് എന്നു പറഞ്ഞാലും ഞങ്ങളുടെ കൂടെ വന്നവരെ ചേര്‍ത്തു പിടിക്കും. കേരളത്തിലെ 14 ജില്ലയില്‍ നിന്നുള്ളവരും ഞങ്ങളെ സമീപിച്ചിട്ടുണ്ട്.

അവര്‍ക്കും തൂഫാനുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് നാടിനെ ലഹരി മുക്തമാക്കണമെന്നാണ് ആഗ്രഹം. അങ്ങനെ യുവാക്കള്‍ വരുമ്പോള്‍ കേസ് ഉണ്ടെന്ന് പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല. പോലീസിന്റെ സഹായം കൊണ്ട് മാത്രം എല്ലാം ക്ലീന്‍ ആക്കാന്‍ പറ്റില്ല. വീട്ടമ്മമാര്‍ വേണം, വിദ്യാര്‍ഥികള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, നാട്ടുകാര്‍, കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍ എല്ലാം വേണം.

പോലീസ് മാത്രം വിചാരിച്ചാല്‍ തൂഫാനും തണ്ടറും ഒന്നും നടപ്പാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല എന്ന് സുഹൈല്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അതേസമയം, യോഗം വിളിച്ചതില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിലെ യോഗം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമല്ലെന്ന് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.

Kerala

സു​ധാ​ക​ര​നെ ത​ള്ളി ചെ​ന്നി​ത്ത​ല; തൂ​ഫാ​ൻ യോ​ഗം വി​ളി​ക്കേ​ണ്ട​ത് പോ​ലീ​സെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി

 തി​രു​വ​ന​ന്ത​പു​രം: ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ​യും ഗു​ണ്ടാ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് കെ.​സു​ധാ​ക​ര​ൻ എം​പി കൊ​ച്ചി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത തൂ​ഫാ​ൻ യോ​ഗ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സു​ധാ​ക​ര​ന്‍റെ യോ​ഗ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ല.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള യോ​ഗം വി​ളി​ക്കാ​നു​ള്ള ചു​മ​ത​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മാ​ത്ര​മാ​ണ്. അ​ല്ലാ​ത്ത യോ​ഗ​ങ്ങ​ളൊ​ന്നും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കേ​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ, ഗു​ണ്ടാ​വി​രു​ദ്ധ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സു​ധാ​ക​ര​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ അ​ദ്ദേ​ഹം വി​ളി​ച്ച യോ​ഗ​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ്, പു​ലി ന​സീ​ർ, ബ്യൂ​ട്ടി​പാ​ർ​ല​ർ വെ​ടി​വെ​പ്പ് കേ​സി​ലെ പ്ര​തി ബി​ലാ​ൽ തു​ട​ങ്ങി​യ പ്ര​മു​ഖ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളും മു​ൻ ഗു​ണ്ടാ നേ​താ​ക്ക​ളും​ പ​ങ്കെ​ടു​ത്ത​താ​ണ് വ​ൻ വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച​ത്. യോ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തോ​ടെ സു​ധാ​ക​ര​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. സു​ധാ​ക​ര​ൻ കൊ​ച്ചി​യി​ൽ യോ​ഗം വി​ളി​ച്ച​ത് ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ഡി​സി​സി​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Kerala

ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാന്‍: കൊ​ള​ത്തൂ​രി​ല്‍ 97.60 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി

കൊ​​​​ള​​​​ത്തൂ​​​​ര്‍ (മ​​​ല​​​പ്പു​​​റം): ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ള​​​​ത്തൂ​​​​രി​​​​ല്‍ വ​​​​ന്‍ രാ​​​​സ​​​​ല​​​​ഹ​​​​രി വേ​​​​ട്ട.

കൊ​​​​ള​​​​ത്തൂ​​​​ര്‍ പോ​​​​ലീ​​​​സും ഡാ​​​​ന്‍​സാ​​​​ഫ് സ്‌​​​​ക്വാ​​​​ഡും ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ വി​​​​ല്പ​​​​ന​​​​യ്ക്കെ​​​​ത്തി​​​​ച്ച 97.60 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി തി​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യെ പി​​​​ടി​​​​കൂ​​​​ടി. ‍

വൈ​​​​ല​​​​ത്തൂ​​​​ര്‍ അ​​​​തൃ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി പാ​​​​ട്ടു​​​​രാ​​​​ട്ട് സ​​​​ക്കീ​​​​ര്‍ ഹു​​​​സൈ​​​​നെ​​​​യാ​​​​ണ് (43) ഡാ​​​​ന്‍​സാ​​​​ഫ് സ്‌​​​​ക്വാ​​​​ഡ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്‌​​​​ട​​​​ര്‍ സു​​​​മേ​​​​ഷ് സു​​​​ധാ​​​​ക​​​​ര​​​​ന്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി സ​​​​ക്കീ​​​​ര്‍​ ഹു​​​​സൈ​​​​ന്‍ പി​​​​ടി​​​​യി​​​​ലാ​​​​കു​​​​ന്ന​​​​ത്.

Kerala

‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ നാ​ർ​ക്കോ​ട്ടി​ക് ഹ​ണ്ട്; 5,000 പേ​ർ അ​റ​സ്റ്റി​ൽ: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി മാ​ഫി​യ​ക​ളെ പൂ​ർ​ണ​മാ​യും അ​ടി​ച്ച​മ​ർ​ത്താ​ൻ കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ – ദി ​നാ​ർ​ക്കോ ഹ​ണ്ട്’ സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ വേ​ട്ട​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ജൂ​ൺ ഒ​ന്നി​ന് ആ​രം​ഭി​ച്ച ഈ ​പ്ര​ത്യേ​ക ഡ്രൈ​വി​ലൂ​ടെ ഇ​തി​നോ​ട​കം അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും നാ​ലാ​യി​ര​ത്തി​ലേ​റെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു. മു​ൻ​പ് മ​യ​ക്കു​മ​രു​ന്ന് വി​പ​ണി​യി​ൽ പ​ഞ്ചാ​ബ് ആ​യി​രു​ന്നു മു​ന്നി​ലെ​ങ്കി​ൽ ഇ​ന്ന​ത് കേ​ര​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ത്ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ല​ഹ​രി മാ​ഫി​യ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് പോ​ലീ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. കാ​സ​ർ​കോ​ട് ഒ​രു മി​ഠാ​യി നി​ർ​മാ​ണ ക​മ്പ​നി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​യ​ക്കു​മ​രു​ന്ന് ചേ​ർ​ത്ത ല​ഹ​രി മി​ഠാ​യി​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ളെ ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്താ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡി​ജെ പാ​ർ​ട്ടി​ക​ൾ, ല​ക്ഷ്വ​റി ഹോ​ട്ട​ലു​ക​ൾ, സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ത്തു​ചേ​ര​ലു​ക​ൾ എ​ന്നി​വ​യും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ഐ​പി​ക​ളോ സി​നി​മാ​പ്ര​വ​ർ​ത്ത​ക​രോ ആ​രാ​യാ​ലും നി​യ​മം ഒ​രു​പോ​ലെ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ല​ത്തി​ന​നു​സ​രി​ച്ച് പോ​ലീ​സ് സേ​ന​യി​ലും പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​നി​യാ​ഴ്ച 779 കേ​സു​ക​ൾ, 3,986 ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ല​​​ഹ​​​രി മാ​​​ഫി​​​യ​​​യു​​​ടെ വേ​​​ര​​​റു​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന പോ​​​ലീ​​​സി​​​ന്‍റെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ തൂ​​​ഫാ​​​ൻ: ദ് നാ​​​ർ​​​ക്കോ ഹ​​​ണ്ടി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തു​​​ട​​​നീ​​​ളം പ​​​രി​​​ശോ​​​ധ​​​ന​​​യും ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ഒ​​​രേ​​​സ​​​മ​​​യം തു​​​ട​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ 779 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. 806 പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ൽ 332.2106 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യും 8.5 കി​​​ലോ ക​​​ഞ്ചാ​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. കൂ​​​ടാ​​​തെ ഇ​​​ട​​​ത്ത​​​രം അ​​​ള​​​വി​​​ലു​​​ള്ള ല​​​ഹ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 12 കേ​​​സു​​​ക​​​ളും വാ​​​ണി​​​ജ്യ അ​​​ള​​​വി​​​ലു​​​ള്ള ല​​​ഹ​​​രി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ര​​​ണ്ട ് കേ​​​സു​​​ക​​​ളും ക​​​ണ്ടെ ത്തി. ​​​പു​​​ക​​​യി​​​ല നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം 479 കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​തി​​​രോ​​​ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ 25നും 26​​​നു​​​മാ​​​യി 3,986 ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ഇ​​​തി​​​ൽ 3,051 പ​​​രി​​​പാ​​​ടി​​​ക​​​ൾ സ്കൂ​​​ളു​​​ക​​​ളി​​​ലും 315 എ​​​ണ്ണം കോ​​​ള​​​ജു​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു. കാ​​​മ്പ​​​സു​​​ക​​​ൾ​​​ക്ക് പു​​​റ​​​ത്താ​​​യി 393 പ​​​രി​​​പാ​​​ടി​​​ക​​​ൾ റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ, സ്പോ​​​ർ​​​ട്സ് ക്ല​​​ബ്ബു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യും 52 എ​​​ണ്ണം മ​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും 94 പ​​​രി​​​പാ​​​ടി​​​ക​​​ൾ രാ​​​ഷ്‌ട്രീ​​​യ-യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലും 78 എ​​​ണ്ണം സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ, സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും ന​​​ട​​​ത്തി.

District News

ഓപ്പറേഷൻ തൂഫാൻ: ജി​ല്ല​യി​ൽ ല​ഹ​രി​വേ​ട്ട വ്യാ​പ​കം

കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1.140 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. പെ​രി​ങ്ങോം സ്വ​ദേ​ശി കെ.​വി. അ​ന​സ് (27), ചെ​റു​പു​ഴ സ്വ​ദേ​ശി എം.​ടി.​പി. ത​ബ്ഷീ​ർ (33) എ​ന്നി​വ​രെ​യാ​ണ് ഹൊ​സ്ദു​ർ​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​ട​ന്ന​ക്കാ​ട് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മേ​ൽ​പാ​ല​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​സ്ഐ കെ.​വി. ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​ർ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ണ്ട് പെ​ട്ടെ​ന്നു നി​ർ​ത്തു​ക​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രും ഇ​റ​ങ്ങി ഓ​ടു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ​തി​നു ശേ​ഷം കാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡാ​ഷ് ബോ​ർ​ഡി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്. എ​സ്‌​ഐ നീ​തു ത​ച്ച​ഞ്ചേ​രി, പ്രൊ​ബേ​ഷ​ൻ എ​സ്‌​ഐ അ​ഞ്ജ​ലി, സി​പി​ഒ ഹ​രീ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ്, മേ​ൽ​പ്പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​ക​ളി​ൽ നി​ന്നാ​യി 11.43 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി കു​ഡ്‌​ലു രാം​ദാ​സ് ന​ഗ​ർ ജം​ഗ്ഷ​ന് സ​മീ​പം ന​ട​ത്തി​യ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഞ്ചു ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ചെ​മ്മ​നാ​ട് ദേ​ളി സ്വ​ദേ​ശി ബി.​കെ. മു​ഹ​മ്മ​ദ് റ​യീ​സി (33) നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽ നി​ന്ന് 15,500 രൂ​പ​യും ര​ണ്ട് സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

എ​സ്ഐ സി.​ആ​ർ. മൗ​ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദേ​ളി ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പ​റ​മ്പ് എ​സ്ഐ ടി. ​അ​ഖി​ലും സം​ഘ​വും ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ൾ​സ​ർ ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 6.43 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. മാ​ഹി​നാ​ബാ​ദ് സ്വ​ദേ​ശി യു.​എം. അ​ബ്ദു​ൾ സി​യാ​ദ് (25), പൊ​യി​നാ​ച്ചി സ്വ​ദേ​ശി കെ. ​സു​നി​ൽ രാ​ജ് (24) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ടി​യി​ലാ​യി. പ്ര​തി​ക​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സ്, ഫോ​ണു​ക​ൾ, ബൈ​ക്ക് എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച ഏ​ഴു ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി

ച​ങ്ങ​നാ​ശേ​രി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ ല​ഹ​രി​വേ​ട്ട​യ്ക്കെ​ത്തി​യ പോ​ലീ​സി​നു​നേ​രേ വീ​ട്ടു​കാ​ര്‍ അ​ഴി​ച്ചു​വി​ട്ട നാ​യ്ക്ക​ളെ തു​ര​ത്തി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ന്‍റെ എം​ഡി​എം​എ വേ​ട്ട.

പാ​യി​പ്പാ​ട് പി.​സി. ക​വ​ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പാ​യി​പ്പാ​ട് പി.​സി. ക​വ​ല ഇ​ല​വു​ങ്ക​ല്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ല്‍​മാ​ന്‍​ഖാ​ന്‍റെ (21) വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പോ​ലീ​സി​ന് നേ​രേ ര​ണ്ട് ജ​ര്‍​മ​ന്‍ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളെ നേ​രി​ട്ട് പോ​ലീ​സ് അ​ക​ത്തു​ക​ട​ന്ന​പ്പോ​ള്‍ സ​ല്‍​മാ​ന്‍​ഖാ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് പോ​ലീ​സ് വീ​ടി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ഴു ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ സ​ല്‍​മാ​ന്‍​ഖാ​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പാ​യി​പ്പാ​ട് കോ​ത​ച്ചി​റ കാ​രി​ക്കോ​ട്ടാ​ല്‍ സി​ജി​ത് കെ.​സാ​ജ​നെ (27) ഇ​രു​പ​ത് മി​ല്ലി​ഗ്രാം എം​ഡി​എം​എ​യു​മാ​യി തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും ന​ട​ത്തി​വ​രു​ന്ന സ​ല്‍​മാ​ന്‍​ഖാ​നെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി ഇ​യാ​ളു​ടെ വീ​ടു കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. അ​പ്പോ​ഴാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

എം​ഡി​എം​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ ക​ണ്ണി​ക​ളു​ള്ള​താ​യും ഇ​തു സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ബി.​അ​നീ​ഷ് പ​റ​ഞ്ഞു. എ​സ്ഐ അ​ജീ​ഷ് കെ.​ജോ​ണ്‍, സി​പി​ഒ​മാ​രാ​യ ഇ.​ടി. ബി​ജു, മ​ണി​ക​ണ്ഠ​ന്‍, ശാ​ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: 12 വർഷങ്ങൾക്കിപ്പുറം ആദ്യപോരാളിയെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി

കൊച്ചി: പന്ത്രണ്ടു വര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ കാണാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരമ്മ എത്തി. എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ മിനി ആന്‍റണിക്ക് പറയാനുണ്ടായിരുന്നത് ആ ഗ്രാമത്തെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി സംഘങ്ങളെക്കുറിച്ചായിരുന്നു. അറിഞ്ഞും അറിയാതെയും ലഹരിയില്‍പ്പെട്ടു പോകുന്ന കുരുന്നുകള്‍....

കുട്ടികളെ കുരുക്കാന്‍ നടക്കുന്ന ആ മാഫിയാ സംഘത്തെ നാട്ടില്‍ നിന്ന് തുരത്തണമെന്ന അഭ്യര്‍ഥനയായിരുന്നു മിനിക്കുണ്ടായിരുന്നത്. ആ അമ്മയുടെ കണ്ണുനീര്‍ കണ്ട മന്ത്രി രമേശ് ചെന്നിത്തല അന്നത്തെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തെ വിവരം അറിയിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. വൈപ്പിന്‍കരയിലെ ആ ലഹരിസംഘത്തിന്‍റെ വേര് എന്നന്നേക്കുമായി അറുത്തുമാറ്റി.

വര്‍ഷങ്ങള്‍ക്കിപ്പുറം എറണാകുളത്ത് നടന്ന തൂഫാന്‍ പദ്ധതിയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയ്ക്കു മുന്നില്‍ മിനി ആന്‍റണി എന്ന അമ്മ വീണ്ടുമെത്തി. ഒരു നന്ദി സൂചകമായിട്ടായിരുന്നു ആ വരവ്.

മന്ത്രി അവരെ സദസിനു പരിചയപ്പെടുത്തി. ഓപ്പറേഷന്‍ തൂഫാന്‍റെ ആദ്യ പോരാളി മിനി ആന്‍റണി ആണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അവര്‍ പങ്കുവച്ച കാര്യങ്ങളായിരുന്നു കേരളത്തിലെ അമ്മമാരുടെ കണ്ണീര്‍ തുടയ്ക്കാനുള്ള ഓ്പ്പറേഷന്‍ തൂഫാനായി ആഞ്ഞടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ, കാ​യം​കു​ള​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​യം​കു​ളം : ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും കാ​യം​കു​ളം പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ച​ന്ദ്രാ​ല​യം വീ​ട്ടി​ൽ അ​ക്ഷ​യ് ച​ന്ദ്ര​ൻ (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കൊ​ല​പാ​ത​ക കേ​സി​ലും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പ്ര​തി​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 1.7 ഗ്രാം ​എം​ഡി​എം​എ യു​വാ​വ് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി ​കെ വി​ഷ്ണു പ്ര​ദീ​പ് ഐ​പി​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ൽ ഉ​ട​നീ​ളം ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് ജി​ല്ലാ പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.

Kerala

ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കൊ​ടു​ങ്കാ​റ്റാ​കും; വി​ട്ടു​വീ​ഴ്ച​യി​ല്ല, വേ​ര​റു​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന​ത്ത് ല​ഹ​രി മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചു. അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ൽ ഹ​രി​പ്പാ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ഒ​രു കൊ​ടു​ങ്കാ​റ്റാ​യി ഈ ​ഓ​പ്പ​റേ​ഷ​ൻ സം​സ്ഥാ​ന​ത്ത് ആ​ഞ്ഞ​ടി​ക്കു​മെ​ന്നും യു​വ സ​മൂ​ഹ​ത്തെ ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​ൻ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ന്ന് ന​മ്മ​ൾ ഇ​തി​ൽ നി​ന്ന് ര​ക്ഷ നേ​ടി​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ത​ക​രും. കു​ട്ടി​ക​ളെ​യാ​ണ് ല​ഹ​രി മാ​ഫി​യ പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വെ​ക്കു​ന്ന​ത്, ആ​ഭ്യ​ന്ത​ര​മ​ന്ത്രി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

അ​ടു​ത്ത കാ​ല​ത്താ​യി സം​സ്ഥാ​ന​ത്ത് ന​ട​ന്ന വ​ൻ ല​ഹ​രി വേ​ട്ട​ക​ൾ ഈ ​വി​പ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ഷ​മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ മി​ഠാ​യി​ക​ൾ വ​ർ​ണ​ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് വി​ത​ര​ണം ചെ​യ്യാ​ൻ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ഫാ​ക്ട​റി ത​ന്നെ പോ​ലീ​സ് കാ​സ​ർ​കോ​ട്‌ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പു​റ​മെ, കേ​ര​ള ച​രി​ത്ര​ത്തി​ൽ ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധം ഒ​രാ​ളി​ൽ നി​ന്ന് മാ​ത്രം 18 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ രാ​ത്രി മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ലെ ആ​ക്കോ​ട് എ​ന്ന സ്ഥ​ല​ത്ത് നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന 780.59 ഗ്രാം ​എം​ഡി​എം​എ എ​ന്ന രാ​സ​ല​ഹ​രി പി​ടി​ച്ചെ​ടു​ത്ത​തും ഈ ​വി​പ​ത്തി​ന്‍റെ വ്യാ​പ്തി​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ൾ മു​മ്പ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടി​യാ​ണ് ചി​ല പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ഈ ​പോ​രാ​ട്ട​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ, ജ​ന​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ഗു​ണ്ട​ക​ളെ​യും പ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് പേ​ടി​യാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ന് ജ​ന​ങ്ങ​ൾ ത​ന്നെ അ​വ​രെ നേ​രി​ട്ട് പി​ടി​കൂ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ത്യേ​കി​ച്ച് അ​മ്മ​മാ​രി​ൽ നി​ന്ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ഈ ​ക്യാ​മ്പ​യി​ന് ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളി​ൽ മ​ക്ക​ൾ വ​ഴി​തെ​റ്റി​പ്പോ​കു​ന്ന​തി​ന്‍റെ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന​ത് അ​മ്മ​മാ​രാ​ണെ​ന്നും അ​വ​രു​ടെ പി​ന്തു​ണ​യോ​ടെ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും വെ​റു​തെ വി​ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ക​ന​ത്ത മു​ന്ന​റി​യി​പ്പ് ന​ൽ​കി.

രാ​ഷ്ട്രീ​യ​ക്കാ​രാ​ണെ​ങ്കി​ലും സി​നി​മ​ക്കാ​രാ​ണെ​ങ്കി​ലും പ​ണ​ക്കാ​രാ​ണെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ഇ​ള​വു​ണ്ടാ​കി​ല്ല. കൊ​ച്ചി​യി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ല​ഹ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ർ ഇ​ത് നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും, അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ വ​ര​വ് ത​ട​യാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​വ​ന്മാ​രു​ടെ യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത​താ​യും കേ​ര​ള​ത്തി​ന്‍റെ നാ​ല് അ​തി​ർ​ത്തി​ക​ളി​ലും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്രെ​യി​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ക​ട​ൽ​മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം അ​വ​സാ​നി​പ്പി​ക്കും. കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തി​നും തൂ​ഫാ​ൻ പ​താ​ക​ക​ൾ ഉ​യ​ർ​ത്തു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ, കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ രീ​തി​ക​ൾ മ​ന​സി​ലാ​ക്കി അ​വ​രെ തി​രു​ത്തു​ന്ന​തി​നാ​യി സൈ​ക്യാ​ട്രി​സ്റ്റു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. നി​ല​വി​ൽ 15 പേ​രെ ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വി​ജ​യ​ക​ര​മാ​ക്കാ​ൻ രൂ​പീ​ക​രി​ക്കു​ന്ന തൂ​ഫാ​ൻ വാ​രി​യേ​ഴ്സി​ൽ ആ​ദ്യ അം​ഗം ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ആ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജ​ന​ങ്ങ​ളെ​യും തൂ​ഫാ​ൻ വാ​രി​യേ​ഴ്സ് ആ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യം. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വിം​ഗും ഡാ​ൻ​സാ​ഫ് ടീ​മും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ല​ഹ​രി വേ​ട്ട​യ്ക്കാ​യി തൂ​ഫാ​ൻ വ​ണ്ടി​ക​ളും നി​ര​ത്തി​ലി​റ​ങ്ങും.

ഏ​തെ​ങ്കി​ലും പോ​ലീ​സു​കാ​ർ​ക്ക് ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടാ​ൽ അ​പ്പോ​ൾ ത​ന്നെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി പോ​ലീ​സ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ൽ മൂ​ന്ന് പ്ര​ത്യേ​ക ടീ​മു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

National

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പാ​ൻ ഇ​ന്ത്യ​ൻ മു​ഖം, വ​മ്പ​ൻ ക​ർ​മ​പ​ദ്ധ​തി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ രം​ഗ​ത്ത്. കേ​ര​ള​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' എ​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യു​ടെ പാ​ൻ-​ഇ​ന്ത്യ​ൻ പ​തി​പ്പാ​ണ് കേ​ന്ദ്രം ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി​യ 'നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഷ​ൻ ഡോ​ക്യു​മെ​ന്‍റ് (2026-2029)' നാ​ളെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് ഈ ​വ​മ്പ​ൻ ക​ർ​മ​പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്നോ​ണം നാ​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പി​ടി​ച്ചെ​ടു​ത്ത ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ ഒ​റ്റ​യ​ടി​ക്ക് ന​ശി​പ്പി​ച്ചു ക​ള​യും. ല​ഹ​രി ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ്ര​ധാ​ന ല​ഹ​രി സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ല​ഹ​രി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു പു​തി​യ ഡി​ജി​റ്റ​ൽ ഡാ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കും.​സം​സ്ഥാ​ന​ങ്ങ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക​ളി​ലും പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ക്കും.

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ ക​ർ​ശ​ന​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ എ​ൻ​ഡി​പി​എ​സ് പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കും. കേ​ര​ള​ത്തി​ൽ തു​ട​ക്ക​മി​ട്ട ശ​ക്ത​മാ​യ ല​ഹ​രി​വി​രു​ദ്ധ മാ​തൃ​ക ഇ​നി ഇ​ന്ത്യ​യൊ​ട്ടാ​കെ ന​ട​പ്പി​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​യി​രി​ക്കും നാ​ള​ത്തെ പ്ര​ഖ്യാ​പ​നം.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ചാ​ര​ണം ​ഇ​ന്നു തു​ട​ങ്ങും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നും വി​​​​ൽ​​​​പ്പ​​​​നയ്​​​​ക്കും വ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​മെ​​​​തി​​​​രേ ആ​​​​ഭ്യ​​​​ന്ത​​​​രവ​​​​കു​​​​പ്പ് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ ദ ​​​​നാ​​​​ർ​​​​ക്കോ ഹ​​​​ണ്ടി​​​​ന്‍റെ ര​​​​ണ്ടാം​​​ഘ​​​​ട്ട​​​​മാ​​​​യ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​ചാ​​​​ര​​​​ണ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്നു രാ​​​​വി​​​​ലെ 11ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രി​​​​ക്കും. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന കാ​​​​ർ​​​​ട്ടൂ​​​​ൺ മ​​​​ത്സ​​​​രം, റീ​​​​ൽ​​​​സ് മ​​​​ത്സ​​​​രം എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​മ്മാ​​​​ന വി​​​​ത​​​​ര​​​​ണ​​​​വും മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​വും ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

ഉ​​​​ന്ന​​​​തവി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ൺ, ഫി​​​​ഷ​​​​റീ​​​​സ് - സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി മ​​​​ന്ത്രി അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​ർ, കൊ​​​​ച്ചി മേ​​​​യ​​​​ർ വി.​​​​കെ. മി​​​​നി​​​​മോ​​​​ൾ, ജി​​​​ല്ലാ ക​​​​ള​​​​ക്‌ടർ ജി. ​​​​പ്രി​​​​യ​​​​ങ്ക, ചേ​​​​രാ​​​​നെ​​​​ല്ലൂ​​​​ർ ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ലി​​​​സി വാ​​​​ര്യ​​​​ത്ത്, വി ​​​​ഗാ​​​​ർ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മി​​​​ഥു​​​​ൻ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പ​​​​ള്ളി, സെ​​​​ന്‍റ് തെ​​​​രേ​​​​സാ​​​​സ് കോ​​​​ള​​​​ജ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ അ​​​​നു​​​​ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ ആ​​​​ശം​​​​സ​​​​ക​​​​ൾ അ​​​​ർ​​​​പ്പി​​​​ക്കും. കൊ​​​​ച്ചി ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ശ്വ​​​​തി ജി.​​​​ജി. ആ​​​​ശം​​​​സ​​​​ക​​​​ൾ നേ​​​​രും.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന് ശേ​​​​ഷം ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് തൂ​​​​ഫാ​​​​ൻ പ്ര​​​​തി​​​​ജ്ഞ ചൊ​​​​ല്ലി​​​​ക്കൊ​​​​ടു​​​​ക്കും. പ്ര​​​​ത്യേ​​​​കം തെ​​​​രെ​​​​ഞ്ഞെ​​​​ടു​​​​ത്ത മൂ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് തൂ​​​​ഫാ​​​​ൻ വാ​​​​രി​​​​യ​​​​ർ ബാ​​​​ഡ്ജു​​​​ക​​​​ളും സ​​​​മ്മാ​​​​നി​​​​ക്കും.

വി-​​​​ഗാ​​​​ർ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ്, ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് എ​​​​ന്നീ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും തൂ​​​​ഫാ​​​​ൻ വാ​​​​രി​​​​യ​​​​ർ ബാ​​​​ഡ്ജു​​​​ക​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി സ​​​​മ്മാ​​​​നി​​​​ക്കും.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: മാ​ര​ത്തണ്‍

ക​രി​മ​ണ്ണൂ​ര്‍: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​മ​ണ്ണൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​സ്പി​സി, എ​ന്‍​സി​സി, സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്, ക​രി​മ​ണ്ണൂ​ര്‍ പോ​ലീ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രേ മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ് ജോ​ണ്‍ ആ​യ​ത്തു​പാ​ടം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യ് മാ​ത്യു, എ​സ്എ​ച്ച്ഒ വി.​സി. അ​നി​ല്‍​കു​മാ​ര്‍, കെ.​എ. ബി​ന്ദു, സെ​ല്‍​ജോ ജോ​സ​ഫ്, ആ​ല്‍​വി​ന്‍ ജോ​സ്, ബി​നോ​ജ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ല​ഹ​രി​മാ​ഫി​യ​യ്ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​ച്ച് സ​തീ​ശ​ൻ

തിരുവനന്തപുരം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ തേ​ടി അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്. ല​ഹ​രി​ക്ക​ട​ത്തി​നെ​തി​രെ​യു​ള്ള സം​യു​ക്ത പോ​രാ​ട്ട​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് ക​ത്ത്.

ല​ഹ​രി മാ​ഫി​യ​ക​ൾ സം​സ്ഥാ​നാ​ന്ത​ര ശൃം​ഖ​ല​ക​ളാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ, പ്ര​ധാ​ന റോ​ഡ് ഇ​ട​നാ​ഴി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ല​ഹ​രി ക​ട​ത്തി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്നു.

നി​ല​വി​ൽ പ​ല അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ക​ട​ത്തു​കാ​രെ​യും പി​ടി​കൂ​ടാ​ൻ കേ​ര​ള പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​മാ​ഫി​യ​ക​ളെ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ത്സ​മ​യ വി​വ​ര കൈ​മാ​റ്റ​വും സം​യു​ക്ത ഓ​പ്പ​റേ​ഷ​നു​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

ല​ഹ​രി​മാ​ഫി​യ​ക​ളു​ടെ സാ​മ്പ​ത്തി​ക ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കാ​നും അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നു​മാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് സം​യു​ക്ത ക​ർ​മ്മ​പ​ദ്ധ​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

ആ​ഭ്യ​ന്ത​ര വ​കു​പ്പ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ, പു​ട്ട വി​ക്ര​മാ​ദി​ത്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത സം​ഘം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​മാ​രു​മാ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്താ​ൻ ത​യ്യാ​റാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

 

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ കി​ക്കോ​ഫ്; ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം

ക​ല്‍​പ്പ​റ്റ: ല​ഹ​രി വി​രു​ദ്ധ കാ​മ്പ​യി​നാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന് ക​ണി​യാ​മ്പ​റ്റ ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ കി​ക്കോ​ഫ്. ക​ണി​യാ​മ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. യൂ​സ​ഫ് ആ​ദ്യ ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി​ക്കെ​തി​രാ​യ സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍, ഫ്െ​ള​ഷ് മോ​ബ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. വാ​ര്‍​ഡ് അം​ഗം സ​ജ്‌​ന അ​ന്‍​ഷി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സു​രേ​ഷ് ബാ​ബു, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഫൈ​സ​ല്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ടി.​പി. ഹാ​രി​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജാ​ഫ​ര്‍, സി.​എ​ച്ച്. ഹ​നീ​ഫ, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​യു. സി​നി, അ​ധ്യാ​പി​ക സോ​ജ ഫ്രാ​ന്‍​സി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; 2,954 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​ശേ​​​​ഷം ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നി​​​​ലൂ​​​​ടെ 2954 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തെ​​​​ന്നു മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. വി​​​​വി​​​​ധ ത​​​​ര​​​​ത്തി​​​​ലു​​​​ള്ള നി​​​​രോ​​​​ധി​​​​ത മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ കൈ​​​​വ​​​​ശം വ​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സം​​​​സ്ഥാ​​​​ന​​​​ത്താ​​​​കെ 3176 പേ​​​​രെ അ​​​​റ​​​​സ്റ്റു ചെ​​​​യ്തു.

കൂ​​​​ടാ​​​​തെ പു​​​​ക​​​​യി​​​​ല ഉത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​ഒ​​​​ടി​​​​പി​​​​എ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം 1421 കേ​​​​സു​​​​ക​​​​ളും ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ 84 പോ​​​​ലീ​​​​സ് സ​​​​ബ് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി പ്ര​​​​ത്യേ​​​​ക ടീ​​​​മു​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

▲അ​​​​ഴി​​​​മ​​​​തി: ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​നു ട്രാ​​​​പ്പ് കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു വ​​​​രു​​​​ന്നു

അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പി​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കാ​​​​യി ട്രാ​​​​പ്പ് കേ​​​​സു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ലാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നു മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. അ​​​​ഴി​​​​മ​​​​തി സം​​​​ബ​​​​ന്ധ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു യ​​​​ഥാ​​​​സ​​​​മ​​​​യം വി​​​​ജി​​​​ല​​​​ൻ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്ത് അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ലേ​​​​ക്കാ​​​​യി 1064 എ​​​​ന്ന ട്രോ​​​​ൾ -ഫ്രീ ​​​​ന​​​​ന്പ​​​​ർ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

▲വി​​​​ജി​​​​ല​​​​ൻ​​​​സ് മാ​​​​ന്വ​​​​ൽ അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് മു​​​​ന്പു പ​​​​രി​​​​ഷ്ക​​​​രി​​​​ക്കും

വി​​​​ജി​​​​ല​​​​ൻ​​​​സ് മാ​​​​ന്വ​​​​ൽ അ​​​​ടു​​​​ത്ത നി​​​​യ​​​​മ​​​​സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്പാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. നി​​​​ല​​​​വി​​​​ലു​​​​ള്ള വി​​​​ജി​​​​ല​​​​ൻ​​​​സ് മാ​​​​ന്വ​​​​ലി​​​​ന്‍റെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും കാ​​​​ലാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ വി​​​​ജി​​​​ല​​​​ൻ​​​​സ് വ​​​​കു​​​​പ്പി​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ന​ട​പ​ടി ഊ​ര്‍​ജി​ത​മ​ല്ലെ​ന്ന് ആ​രോ​പ​ണം

ക​രു​വാ​ര​കു​ണ്ട്: സം​സ്ഥാ​ന​മാ​കെ ല​ഹ​രി​ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​ക​വെ ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ന​ട​പ​ടി ഊ​ര്‍​ജി​ത​മ​ല്ലെ​ന്ന് ആ​ക്ഷേ​പം.

പോ​ലീ​സി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കാ​ര്യ​മാ​യ അ​ന​ക്ക​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്കം ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​ധാ​ന​മാ​യും വി​ല്‍​ക്ക​പ്പെ​ടു​ന്ന​ത്. മ​റ്റ് രാ​സ​ല​ഹ​രി​ക​ളും സു​ല​ഭ​മാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ തു​ട​ര്‍​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​ക്കു​ന്ന കേ​സു​ക​ളാ​ണ് കൂ​ടു​ത​ലും മ​ല​യോ​ര​ത്ത്. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

ചോ​ക്കാ​ട്, കാ​ളി​കാ​വ്, ക​രു​വാ​ര​കു​ണ്ട്, തു​വൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ള്‍ അ​ന​ധി​കൃ​ത​മാ​യി വി​ല്‍​ക്ക​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം.

എ​ന്നാ​ല്‍ അ​ടു​ത്ത കാ​ല​ത്തൊ​ന്നും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളോ ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എം​ഡി​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​സ​ല​ഹ​രി​യു​ടെ വി​പ​ണ​ന​വും മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ മൂ​ന്നു മ​ര​ണ​ങ്ങ​ള്‍ രാ​സ​ല​ഹ​രി വി​പ​ണ​ന​വും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്ന് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: വ​ണ്ണ​പ്പു​റ​ത്ത് 17 പേ​ര്‍ പി​ടി​യി​ല്‍

വ​ണ്ണ​പ്പു​റം: പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ണ​പ്പു​റ​ത്തും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. മു​ണ്ട​ന്മു​ടി​യി​ലും വ​ണ്ണ പ്പു​റ​ത്തി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​മാ​യി ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​തി​നേ​ഴു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​തി​ല്‍ എ​ട്ടു​പേ​രു​ടെ പേ​രി​ല്‍ കേ​സ് എ​ടു​ത്ത് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ടു. നാ​ലു​പേ​രെ കു​റ​ഞ്ഞ അ​ള​വി​ല്‍ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന്‍റെ പേ​രി​ലും മ​റ്റു നാ​ലു​പേ​ര്‍​ക്കെ​തി​രേ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​നും കേ​സെ​ടു​ത്തു . മു​ണ്ട​ന്മു​ടി​യി​ലെ ക​ളി​സ്ഥ​ലം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ പി​ടി​യി​ലാ​യ​ത്. കഞ്ചാവ് വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​റും പി​ടി​ച്ചെ​ടു​ത്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കൂ​ടാ​തെ ര​ണ്ടു ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Kerala

ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​ര​റ​ക്കാ​ൻ യു​വാ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം വേണം: ആഭ്യന്തരമന്ത്രി

കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ബി കേ​ര​ള​ത്തി​ല്‍ പി​ടി​മു​റു​ക്കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​ര​റ​ക്കാ​ൻ യു​വാ​ക്ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ പോ​രാ​ട്ടം വി​ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ല​ഹ​രി​ക്കെ​തി​രാ​യ 'ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ദി ​നാ​ര്‍​ക്കോ ഹ​ണ്ട്' പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കു​ന്ദ​മം​ഗ​ല​ത്ത് നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​മ​ന്ത്രി. മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മെ​തി​രാ​യ വ​ലി​യ പോ​രാ​ട്ട​മാ​ണ് ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​നി​ലൂ​ടെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ വ്യാ​പ​നം കാ​ര​ണം മാ​താ​പി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല​യ​ക്കു​ന്ന​ത് പോ​ലും ഭ​യ​ത്തോ​ടെ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത പു​തി​യ ത​ല​മു​റ​യെ വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം. സ​ജീ​വ​മാ​യ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യെ ത​ക​ര്‍​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ ചെ​റു​പ്പ​ക്കാ​രു​ടെ സേ​ന​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ.

അ​വ​രു​ടെ വേ​ര​റു​ക്കാ​ന്‍ ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ല​ഹ​രി​ക്കെ​തി​രാ​യ ദീ​പ​ശി​ഖ മ​ന്ത്രി എം.​എ.​റ​സാ​ഖ് മാ​സ്റ്റ​ര്‍ എം​എ​ല്‍​എ​ക്ക് കൈ​മാ​റി. ല​ഹ​രി​ക്കെ​തി​രാ​യ വ​ണ്‍ മി​ല്യ​ണ്‍ ഗോ​ള്‍ കാ​മ്പ​യി​നി​ന്‍റെ​യും എ​ജ്യൂ കാ​ര്‍​ണി​വ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ എം.​എ.​റ​സാ​ഖ് മാ​സ്റ്റ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം ​കെ.​രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.

 

Kerala

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ അ​ണി​ചേ​ര്‍​ന്ന് കൂ​ടു​ത​ല്‍ പ്ര​മു​ഖ​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സ​​​ന്ധി​​​യി​​​ല്ലാ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ അ​​​ണി​​​ചേ​​​ര്‍​ന്ന് പ്ര​​​മു​​​ഖ​​​രു​​​ടെ നി​​​ര. ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍ ന് പൂ​​​ര്‍​ണ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച് പ്ര​​​മു​​​ഖ​​​ര്‍ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട് സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ടെ തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്സാ​​​യി മാ​​​റി ബാ​​​ഡ്ജ് ഏ​​​റ്റു​​​വാ​​​ങ്ങി.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍, ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ർ മു​സ്‌​ലി​യാ​ർ, കാ​​​ശ്യ​​​പാ​​​ശ്ര​​​മം ആ​​​ചാ​​​ര്യ​​​ന്‍ എം.​​​ആ​​​ര്‍. രാ​​​ജേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യേ​​​ഴ്‌​​​സാ​​​യ​​​ത്.

താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ലി​​​നെ ബി​​​ഷ​​​പ് ഹൗ​​​സി​​​ലെ​​​ത്തി സ​​​ന്ദ​​​ര്‍​ശി​​​ച്ച ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു. വി​​​ശ്വാ​​​സസ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ വാ​​​ഗ്ദാ​​​നം ചെ​​​യ്ത ബി​​​ഷ​​​പ് എ​​​ല്ലാ പ​​​ള്ളി​​​ക​​​ളി​​​ലും ല​​​ഹ​​​രി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ തൂ​​​ഫാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​നു​​​ള്ള സ​​​ന്ദേ​​​ശ​​​മെ​​​ത്തി​​​ക്കു​​​മെ​​​ന്നും ഉ​​​റ​​​പ്പു ന​​​ല്‍​കി.

സ​​​മ​​​സ്ത​​​യു​​​ടെ കോ​​​ഴി​​​ക്കോ​​​ട്ടെ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി സ​​​മ​​​സ്ത അ​​​ധ്യ​​​ക്ഷ​​​ന്‍ സ​​​യ്യി​​​ദ് മു​​​ഹ​​​മ്മ​​​ദ് ജി​​​ഫ്രി മു​​​ത്തു​​​ക്കോ​​​യ ത​​​ങ്ങ​​​ള്‍​ക്ക് തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് സ​​​മ്മാ​​​നി​​​ച്ചു.

ല​​​ഹ​​​രി​​​യെ​​​ന്ന വി​​​പ​​​ത്തി​​​നെ​​​തി​​​രേ നാ​​​മൊ​​​ന്നാ​​​യി പോ​​​രാ​​​ടേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ത​​​ങ്ങ​​​ള്‍ ഓ​​​ര്‍​മി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ ഗ്രാ​​​ന്‍​ഡ് മു​​​ഫ്തി​​​യാ​​​യ കാ​​​ന്ത​​​പു​​​രം എ.​​​പി. അ​​​ബൂ​​​ബ​​​ക്ക​​​ര്‍ മു​​​സ്‌ലി​​​യാ​​​ര്‍​ക്ക് മ​​​ര്‍​ക​​​സി​​​ലെ​​​ത്തി​​​യാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി തൂ​​​ഫാ​​​ന്‍ വാ​​​രി​​​യ​​​ര്‍ ബാ​​​ഡ്ജ് കൈ​​​മാ​​​റി​​​യ​​​ത്.

തൂ​​​ഫാ​​​ന് എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ഉ​​​റ​​​പ്പ് ന​​​ല്‍​കി​​​യ കാ​​​ന്ത​​​പു​​​രം, വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും വി​​​ജ്ഞാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളും വ​​​ഴി ല​​​ഹ​​​രി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ശ​​​ക്ത​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ അ​​​റി​​​
യി​​​ച്ചു.

Kerala

ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​യ​ത് ആ​റ് കി​ലോ ക​ഞ്ചാ​വ്; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. വേ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി അ​ഭി​ന​ന്ദ്, ജ​സ്റ്റി​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് ആ​റ് കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ല​രാ​മ​പു​രം ഉ​ച്ച​ക്ക​ട​യി​ല്‍ നി​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

 

Movies

വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യം; ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി മോ​ഹ​ൻ​ലാ​ൽ

ല​ഹ​രി​ക്കെ​തി​രാ​യ കേ​ര​ള പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ല​ഹ​രി​ക്കെ​തി​രാ​യ ഈ ​പോ​രാ​ട്ടം വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​മാ​യു​ള്ള ത​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ളും മോ​ഹ​ൻ​ലാ​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ർ​ച്ച​യു​ണ്ടാ​ക​ണ​മെ​ന്നും ഇ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തി​ന് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. വ​ള​രെ​യ​ധി​കം കു​ടും​ബ​ങ്ങ​ളേ​യും വി​ദ്യാ​ർ​ത്ഥി​ക​ളേ​യും ഇ​തു​വ​ഴി ര​ക്ഷി​ക്കാം. ഈ ​പ​ദ്ധ​തി ഒ​രു തൂ​ഫാ​നാ​യി മാ​റ​ട്ടേ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​ന്‍റെ ബി ​എ ഹീ​റോ, സേ ​നോ റ്റു ​ഡ്ര​ഗ്സ് എ​ന്ന പ്രോ​ജ​ക്റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ മോ​ഹ​ൻ​ലാ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് കൈ​മാ​റി. കേ​ര​ളാ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് എ​ന്തു​രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നും ത​യ്യാ​റാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: 34 കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കുടുങ്ങി

ആ​ലു​വ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 34 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റാ​ഫി​ക്കു​ൾ ഷെ​യ്ഖ് (30), ജു​യെ​ൽ ഷെ​യ്ഖ് (22), സ​ഹി​ൻ ഷെ​യ്ഖ് (29) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫും ആ​ലു​വ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മൂ​ന്നം​ഗ​സം​ഘം ഒ​ഡീ​ഷ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ട്രെ​യി​ൻ മാ​ർ​ഗം അ​ങ്ക​മാ​ലി​യി​ലെ​ത്തി​യ ശേ​ഷം ഇ​വി​ടെ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​രു​മ്പോ​ൾ ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

16 പ്ര​ത്യേ​ക ക​വ​റു​ക​ളി​ലാ​യി പൊ​തി​ഞ്ഞ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പെ​രു​മ്പാ​വൂ​ർ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് വി​ല്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. വി​ല്പ​ന ന​ട​ത്തി തി​രി​ച്ചു പോ​കാ​നാ​യി​രു​ന്നു ഇ​വ​രു​ടെ പ​ദ്ധ​തി.

കി​ലോ​യ്ക്ക് 5,000 രൂ​പ നി​ര​ക്കി​ൽ ഒ​ഡീ​ഷ​യി​ൽ നി​ന്ന് വാ​ങ്ങി പ​ത്തി​ര​ട്ടി വി​ല​ക്കാ​ണ് ഇ​വി​ടെ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ഇ​വ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: 30 ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​കൂ​ടി

ച​വ​റ: തെ​ക്കും​ഭാ​ഗം പോ​ലീ​സ് 30 ല​ക്ഷം രൂ​പ​യു​ടെ വ്യാ​ജ സി​ഗ​ര​റ്റു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പി​ടി​കൂ​ടി.കൊ​ല്ലം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു തെ​ക്കും​ഭാ​ഗം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല​യി​ൽ നി​ന്ന് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വ്യാ​ജ സി​ഗ​ര​റ്റാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ആ​ലി​ശേ​രി സ്വ​ദേ​ശി സ​ഹ​ദ് മു​ഹ​മ്മ​ദ് (22), ആ​ല​പ്പു​ഴ വ​ലി​യ​മ​ഠം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ​റു​ദീ​ൻ (23)എ​ന്നി​വ​രെ തെ​ക്കും​ഭാ​ഗം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

വി​വി​ധ ബ്രാ​ൻ​ഡു​ക​ളു​ടെ ലേ​ബ​ൽ പ​തി​ച്ച 13500 വ്യാ​ജ സി​ഗ​ര​റ്റ് പാ​ക്ക​റ്റു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​പ​ണി​യി​ൽ മ​റ്റു സി​ഗ​ര​റ്റു​ക​ളു​ടെ അ​തേ വി​ല​യ്ക്കാ​ണ് വി​ല്പന ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തി​നു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തും വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്ന സി​ഗ​ര​റ്റ് ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച് വി​വി​ധ ക​മ്പ​നി​യു​ടെ ലേ​ബ​ലി​ൽ വി​റ്റ​ഴി​ച്ച് വ​രു​ന്നു​ണ്ട്. തെ​ക്കും​ഭാ​ഗം പോ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ആ​ർ ബി​നു, എ​സ്ഐ നി​യാ​സ്, ജി ​എ​സ് ഐ ​പ്ര​ദീ​പ്, രാ​ജേ​ഷ്, ദി​നേ​ശ്, എ​സ്‌സിപിഒ ​അ​നി​ൽ, സി​പി​ഒ സൂ​ര​ജ്, ശ്യാം ​രാ​ജ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് വ്യാ​ജ സി​ഗ​ര​റ്റ് പി​ടി​കൂ​ടി​യ​ത്.

 

Kerala

ഓപ്പറേഷൻ തൂഫാൻ തൂക്കി; താരമായി എട്ടു വയസുകാരി മിസ്റ്റി

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ലാ പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും, മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പലതവണ ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.

സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡ്‌ലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.

Kerala

ഓപ്പറേഷൻ തൂഫാൻ തൂക്കി; എട്ടു വയസുകാരി താരമായി മിസ്റ്റി

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി മിസ്റ്റി. എറണാകുളം റൂറൽ ജില്ല പോലീസിലെ കെ-9 സ്ക്വാഡിലെ നർക്കോട്ടിക്ക് സ്നിഫർ ആണ് എട്ട് വയസുള്ള ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി. മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഇതിനുള്ള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്ന് വേട്ടയിൽ നിർണ്ണായക സ്വാധീനമായിരുന്നു. മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സർവ്വീസ് എൻട്രി ഉൾപ്പെടെ ബഹുമതി ലഭിച്ചിട്ടുണ്ട്.

സീനിയർ സിപിഒമാരായ കെ.ജെ. രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻ്റലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലൊസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ-9 സ്ക്വാഡിലുള്ളത്.

District News

ഓ​പ്പ​റേ​ഷ​ൻ തു​ഫാ​ൻ: ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾക്കി​ട​യി​ൽ പ​രി​ശോ​ധ​ന നടത്തി

ക​ട്ട​പ്പ​ന: കേ​ര​ള പോ​ലീ​സ് ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നു.

ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രിവ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന വ്യാ​പ​ക​മാ​കു​ന്നു എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തും പു​തി​യ പ​ഴ​യ ബ​സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സി​ന്ത​റ്റി​ക് ഡ്ര​ഗ്സി​ന്‍റെ അ​തി​വേ​ഗ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ ഇ​ടു​ക്കി എം​എ​ൽ​എ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​ത്തി​ൽ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​കു​ന്നു എ​ന്ന വി​ഷ​യം ഉ​യ​ർ​ന്നു​വ​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ലീ​ഗി​ന് ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സി​ൽ തു​ട​ക്കം

ചെ​ന്ത്രാ​പ്പി​ന്നി: ലോ​ക​ക​പ്പി​ന് അ​ര​ങ്ങു​ണ​രു​മ്പോ​ൾ ലോ​കം മു​ഴു​വ​ൻ കാ​ൽ​പ്പ​ന്തി​ലേ​ക്ക് ചു​രു​ങ്ങി​യ അ​വ​സ​ര​ത്തി​ൽ ഫു​ട്ബോ​ൾ ജ്വ​ര​ത്തി​ലേ​ക്ക് ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​യ്ഡ​ഡ് സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​മു​ക്ത കാ​മ്പ​യി​നാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ലീ​ഗ് എ​ന്ന പേ​രി​ലാ​ണ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. പി. ​ബി. കൃ​ഷ്ണ​കു​മാ​ർ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​ടി. ബി​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​വി. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ. ​എ​സ്. കി​ര​ൺ, അ​ൺ എ​യ്ഡ​ഡ് പ്രി​ൻ​സി​പ്പ​ൽ വി.​ബി. സ​ജി​ത്ത്, എ​ൽ​പി വി​ഭാ​ഗം എ​ച്ച്എം വി.​വി. അ​മ്പി​ളി, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ കെ.​എം. അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​രോ ഗോ​ളും ല​ഹ​രി​ക്കെ​തി​രെ എ​ന്ന ആ​ശ​യ​മാ​ണ് മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പി.​കെ. ശ്രീ​ജി​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ലീ​ഗി​ന്‍റെ ഉ​ദ്‌​ഘാ​ട​ന യോ​ഗ​ത്തി​ൽ ക​യ്പ​മം​ഗ​ലം എ​സ്എ​ച്ച്ഒ കെ.​ടി. ബി​ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

NRI

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​ഷി​ഖ് എ​രു​മേ​ലി

മ​നാ​മ: കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക അ​ടി​ത്ത​റ​യും യു​വ​ത​ല​മു​റ​യു​ടെ ഭാ​വി​യും ത​ക​ർ​ക്കു​ന്ന ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ഖ് എ​രു​മേ​ലി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ല​ഹ​രി വ്യാ​പ​ന​ത്തെ ഒ​രു ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​യി മാ​ത്രം കാ​ണ​രു​ത്. നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​നെ​ത​ന്നെ വെ​ല്ലു​വി​ളി​ക്കു​ന്ന രാ​ഷ്ട്രീ​യ -​ സാ​മൂ​ഹി​ക അ​ധി​നി​വേ​ശ​മാ​യാ​ണ് ഇ​തി​നെ കാ​ണേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ' ല​ഹ​രി​വി​രു​ദ്ധ കാമ്പ​യിൻ കേ​ര​ളം ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്കൂ​ൾ-​കോ​ള​ജ് മു​റ്റ​ങ്ങ​ൾ മു​ത​ൽ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ൾ വ​രെ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​രാ​ള​ഹ​സ്തം നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നി​യ​മ​പാ​ല​നം മാ​ത്രം പോ​ര. ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യും വി​പു​ല​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ചേ​ർ​ന്ന സ​മ​ഗ്ര​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ഈ ​വി​പ​ത്ത് ഇ​ല്ലാ​താ​ക്കാ​നാ​കൂ. നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​യ യു​വാ​ക്ക​ളെ​യും കൗ​മാ​ര​ക്കാ​രെ​യും ഈ ​കെ​ണി​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ക എ​ന്ന​ത് ഇ​ന്ന​ത്തെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

നാ​ടി​ന്‍റെ സു​ര​ക്ഷ​യി​ൽ എ​ക്കാ​ല​വും ആ​ശ​ങ്ക​യു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഈ ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. പ്ര​വാ​സി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ നാ​ട്ടി​ലു​ള്ള മ​ക്ക​ളു​ടെ സ്വ​ഭാ​വ​മാ​റ്റ​ങ്ങ​ളി​ലും കൂ​ട്ടു​കെ​ട്ടു​ക​ളി​ലും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട്ടി​ലെ ല​ഹ​രി​വി​രു​ദ്ധ കാമ്പ​യ്നു​ക​ൾ​ക്കും കൗ​ൺ​സി​ലിം​ഗി​നും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ ധാ​ർ​മി​ക പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ന​ൽ​ക​ണ​മെ​ന്നും ആ​ഷി​ഖ് എ​രു​മേ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​മു​ക്ത​വും സു​ര​ക്ഷി​ത​വു​മാ​യ പു​തി​യ കേ​ര​ള​ത്തി​നാ​യി ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ച് അ​ണി​നി​ര​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ​

അ​മ്പ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പു​ന്നപ്ര, ​അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പി​ടി​യി​ൽ. പു​ന്നപ്ര ​അ​ന​ന്തു നി​വാ​സി​ൽ അ​ന​ന്ത​കൃ​ഷ്ണ​ൻ (21), പു​ന്ന​പ്ര എ​ട്ടു ക​ണ്ട​ത്തി​ൽ ആ​ദി​ത്യ​ൻ (20), പ​ഴ​യ​ങ്ങാ​ടി അ​ഴീ​ക്കക​ത്ത് വീ​ട്ടി​ൽ ക​ണ്ണ​ൻ (24) കാ​ക്കാ​ഴം വെ​ളിം പ​റ​മ്പ് ന​ഹാ​സ് (39)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നു പ്ര​തി​ക​ളി​ൽ നി​ന്നാ​യി പു​ന്നപ്ര ​പോ​ലീ​സ് 100 ഗ്രാം ​ക​ഞ്ചാ​വും അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഒ​രു പ്ര​തി​യി​ൽ നി​ന്ന് 25 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. ഇ​തി​ൽ അ​ന​ന്തു പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ടെ​പ്ര​തി​യാ​ണ്.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: 11 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്‍റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്‌ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്‌ഐക്കൊപ്പം ഉണ്ടായിരുന്നു.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ എം​ഡി​എം​എ വേ​ട്ട; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ൽ

മ​ല​പ്പു​റം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി ഐ​ക്യ​ര​പ്പ​ടി​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രിക്കട​ത്തു സം​ഘ​ത്തി​ലെ പ്ര​ധാ​നി ​പിടിയിൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ആ​ശാ​രി​ക്ക​ണ്ടി വീ​ട്ടി​ൽ അ​മീ​ർ (41) ആ​ണ് പി​ടി​യി​ലാ​യ​ത്.

19 ഗ്രാ​മോ​ളം എം ​ഡിഎംഎ ആണ് ഇയാളുടെ പക്കൽനിന്നും കണ്ടെടുത്തത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽനിന്ന് അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തിലെ ക​ണ്ണി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

പി​ടി​യി​ലായ അ​മീ​റിനെതിരേ മ​ട്ട​ന്നൂ​ർ പേ​രാ​മ്പ്ര, വ​ർ​ക്ക​ല, തൊ​ട്ടി​ൽ​പ്പാ​ലം തു​ട​ങ്ങി സം​സ്ഥാ​ന​ത്തെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ൽ കേ​സ് നി​ല​വി​ൽ ഉ​ണ്ട്. മ​ല​പ്പു​റം ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സാ ജോ​ണിന് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: ഒ​ന്പ​ത് ദി​വ​സം പി​ന്നി​ടു​ന്നു; 180 കേ​സു​ക​ൾ, 211 പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ല​ഹ​രി​യു​ടെ അ​ടി​വേ​ര് അ​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച "ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ - ദി ​നാ​ർ​ക്കോ ഹ​ണ്ട്’- ഒ​ന്പ​ത് ദി​വ​സം പി​ന്നി​ടു​ന്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്തം. സ​ബ് ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യാ​ണ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ൻ​സ് സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.അ​വ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കേ​സെ​ടു​ക്കു​ന്ന​തും അ​തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തും വെ​വ്വേ​റെ സം​ഘ​ങ്ങ​ളാ​ണ്. കൂ​ടാ​തെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​നാ​യി നാ​ല് പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ​യും സ​ബ് ഡി​വി​ഷ​ൻ ത​ല​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ജി​ല്ല​യി​ൽ നാ​ളി​തു​വ​രെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 180 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 211 പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി. പ്ര​തി​ക​ളി​ൽ 21 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ നാ​ല് കേ​സു​ക​ൾ കൊ​മേ​ഴ്സ്യ​ൽ ക്വാ​ണ്ടി​റ്റി കേ​സു​ക​ളും അ​ഞ്ച് മീ​ഡി​യം ക്വാ​ണ്ടി​റ്റി കേ​സു​ക​ളു​മാ​ണ്.

120 ഗ്രാം ​എം​ഡി​എം​എ, 850 ഗ്രാം ​ക​ഞ്ചാ​വ്, വ​ളാ​ഞ്ചേ​രി​യി​ൽ ജീ​പ്പി​ന്‍റെ ര​ഹ​സ്യ​അ​റ​യി​ൽ സൂ​ക്ഷി​ച്ച 334 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മോ​സ്കോ പാ​റ​യി​ൽ നി​ന്ന് എ​യ​ർ​ഗ​ണ്‍, സ്റ്റീ​ൽ ന​ഞ്ച​ക്ക്, മെ​റ്റ​ൽ ന​ക്ക്ൾ പ​ഞ്ച് തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ളും ചെ​റി​യ അ​ള​വി​ൽ എം​ഡി​എം​എ, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രെ തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കൂ​ടാ​തെ കോ​ട്പ നി​യ​മ​പ്ര​കാ​രം 17 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 17 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ജി​ല്ല​യി​ൽ ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: പരിശോധന ശക്തം ;മൂന്ന് യുവാക്കൾ പിടിയിൽ

കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ര്‍ ഇ​രി​ങ്ങാ​ട​ന്‍ പ​ള്ളി സ്വ​ദേ​ശി തൂ​വാ​ട്ടു​താ​ഴം വീ​ട്ടി​ല്‍ കെ.​ടി.​ര​ജീ​ഷ് (39), പൊ​ക്കു​ന്ന് സ്വ​ദേ​ശി നെ​ച്ചാ​ല​ത്ത് പ​റ​മ്പ് വീ​ട്ടി​ല്‍ ടി.​സ​ഫ​റു​ദ്ദീ​ന്‍ (22), ഫ​റൂ​ക്ക് കോ​ടാ​മ്പു​ഴ സ്വ​ദേ​ശി ക​ണ്ണം​പ​റ​മ്പ​ത്ത് വീ​ട്ടി​ല്‍ കെ.​എം.​താ​ജി​ബ് (48) എ​ന്നി​വ​രെ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി.

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രി​ങ്ങാ​ട​ന്‍ പ​ള്ളി കോ​വൂ​ര്‍ റോ​ഡി​ന് സ​മീ​പം പി.​സി. വാ​സു​ണ്ണി കു​റു​പ്പ് റോ​ഡ് ജം​ഗ്ഷ​നി​ല്‍ വ​ച്ച് 17.410 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ജീ​ഷി​നെ ചേ​വാ​യൂ​ര്‍ പോ​ലീ​സും കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി ബീ​ച്ച് ജം​ഗ്ഷ​നി​ല്‍ വ​ച്ച് 14.11 ഗ്രാം ​ക​ഞ്ചാ​വു​മാ​യി സ​ഫു​ര്‍​ദീ​നെ ടൗ​ണ്‍ പോ​ലീ​സും ഫ​റോ​ക്ക് കോ​ടാ​മ്പു​ഴ കു​ള​ങ്ങ​ര പാ​ടം റോ​ഡി​ല്‍ വ​ച്ച് 0.594 ഗ്രാം ​ക​ഞ്ചാ​വു​മാ​യി താ​ജി​ബി​നെ ഫ​റോ​ക്ക് പോ​ലീ​സും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.


കൈ​യി​ല്‍ എം​ഡി​എം​എ, വീ​ട്ടി​ല്‍ ക​ഞ്ചാ​വ്

ഫ​റോ​ക്ക്: യു​വാ​വി​ന്‍റെ കൈ​യി​ല്‍ നി​ന്ന് എം​ഡി​എം​എ​യും വീ​ട്ടി​ല്‍​നി​ന്ന് ക​ഞ്ചാ​വും പി​ടി​കൂ​ടി. കൊ​ള​ത്ത​റ മോ​ഡേ​ണ്‍ ബ​സാ​ര്‍ സ്വ​ദേ​ശി മ​ഠ​ത്തി​ല്‍ കു​റ്റി​പ​റ​മ്പ് ജു​നി​ഷി (28)നെ​യാ​ണ് ന​ല്ല​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


ക​ഴി​ഞ്ഞ​ദി​വ​സം ചെ​റു​വ​ണ്ണൂ​ര്‍ കെ​എ​സ്ഇ​ബി​ക്ക് സ​മീ​പം രാ​ത്രി കാ​ര്‍ നി​ര്‍​ത്തി ഉ​റ​ങ്ങു​മ്പോ​ഴാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് ന​ല്ല​ളം സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റും സം​ഘ​വും 0.420 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ഫ​റോ​ക്ക് പോ​ലീ​സ് വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

ല​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ കി​ട്ടി​യ 19,600 രൂ​പ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഹ്യു​ണ്ടാ​യി കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നി​ല​വി​ല്‍ വെ​ള്ള​യി​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്റ്റേ​ഷ​നു​ക​ളി​ല്‍ പ്ര​തി​ക്കെ​തി​രേ സ​മാ​ന​കേ​സു​ക​ളു​ണ്ട്. ഫാ​സ്റ്റ്ഫു​ഡ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​യ​തി​ന് ക​സ​ബ പോ​ലീ​സി​ല്‍ കേ​സു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​യി​ലാ​ണ്ടി: ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വെ​ങ്ങ​ള​ത്ത് വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ​യും ക​ഞ്ചാ​വും വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടി.

എ​ല​ത്തൂ​ർ മാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി​ക​ളാ​യ ഉ​ജ്വ​ൽ, ആ​ദ​ർ​ശ്, അ​രു​ൺ എ​ന്നി​വ​രെ​യാ​ണ് ഡാ​ൻ​സ്ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്ന് 18 ഗ്രാം ​എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. റൂ​റ​ൽ എ​സ്പി പി. ​അ​ഷ​റ​ഫി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ർ​കോ​ട്ടി​ക് ഡി​വൈ​എ​സ്പി ഉ​ത്തം ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

 
മെ​ത്താ​ഫി​നു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മാ​ര​ക ല​ഹ​രി മ​രു​ന്ന് ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തു​ന്ന പാ​ലാ​ഴി അ​ത്താ​ണി​ക്ക​ല്‍ സ്വ​ദേ​ശി ഖ​ദീ​ജാ​സ് വീ​ട്ടി​ല്‍ നി​ഷാം അ​ലി (35), കു​റ്റി​ക്കാ​ട്ടൂ​ര്‍ വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി ത​വി​ട്ടേ​രി​പ്പാ​റ​മി​ത്ത​ല്‍ വീ​ട്ടി​ല്‍ ഫ​ര്‍​ഹാ​ന്‍ (30), എ​ട​വ​ണ്ണ​പ്പാ​റ കു​ഴി​മ​ണ്ണ സ്വ​ദേ​ശി ന​ടു​വ​ത്ത് ചാ​ലി​ല്‍ വീ​ട്ടി​ല്‍ റി​യാ​സ് (31) എ​ന്നി​വ​രെ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ നി​ന്ന് 6.640 ഗ്രാം ​മെ​ത്താ​ഫി​ന്‍ പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി കി​ട്ടി​യ 24280 രൂ​പ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഹോ​ണ്ട സി​വി​ക് കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

ഓപ്പറേഷന്‍ തൂഫാന്‍: വയനാട്ടില്‍ 10 ദിവസത്തിനിടെ അറസ്റ്റിലായത് 53 പേര്‍

കല്‍പ്പറ്റ: ഓപ്പറേഷന്‍ തൂഫാന്‍ ദി നര്‍കോ ഹണ്ടിന്‍റെ ഭാഗമായി വയനാട്ടില്‍ ജൂണ്‍ ഒന്നിനുശേഷം 51 കേസുകളില്‍ 53 പേരെ അറസ്റ്റുചെയ്തു. 2.130 കിലോഗ്രാം കഞ്ചാവ്, 7.7 ഗ്രാം ഹാഷിഷ് ഓയില്‍, കഞ്ചാവ് നിറച്ച 43 സിഗരറ്റ് എന്നിവ പിടിച്ചെടുത്തു.

ലഹരിവസ്തുക്കള്‍ കണ്ടെടുക്കുന്നതിന് പോലീസ് സ്റ്റേഷനുകളുടെയും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്‍റെയും നേതൃത്വത്തില്‍ കര്‍ശന പരിശോധയാണ് നടക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നര്‍കോടിക് സ്‌നിഫര്‍ ഡോഗുമായി പോലീസ് ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ സജീവമാണ്.

ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പോലീസുമായി പങ്കുവയ്ക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡ്രോണ്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; നെ​ടു​മ​ങ്ങാ​ട്ട് ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് പാ​ണോ​ട് കി​ഴ​ക്കും​ക​ര തൊ​ട്ടു​മു​ക്ക് നൗ​ഫ​ൽ (27 ), ക​രി​പ്പൂ​ർ പു​ലി​പ്പാ​റ ന​രി​ച്ചി​ലോ​ട് എ​ആ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദ് (26), ക​ര​കു​ളം അ​യ​ണി​ക്കാ​ട് വ​ട​ക്കേ​വി​ള നി​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് ( 22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും 1.095 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​ഭി​ജി​ത്ത്, എ​എ​സ്ഐ സി. ​ബി​ജു, സി​പി​ഒ അ​നു​പം ജി​ത്, ഷാ​ഡോ ടീം ​എ​എ​സ്ഐ സ​തി, അ​നൂ​പ്, സി​പി​ഒ​മാ​രാ​യ അ​ഖി​ൽ, ഉ​മേ​ഷ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥ​ല​ത്ത് ഒ​ളി​ച്ചി​രു​ന്ന പ്ര​തി​ക​ൾ പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ട​ങ്ങി​യ ക​വ​ർ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ൻ; ആ​ഭ്യ​ന്ത​ര​മ​ന്ത്രി പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പെ​രു​മ്പാ​വൂ​രി​ല്‍ നേ​രി​ട്ടെ​ത്തും. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ൺ 15നാ​ണ് മ​ന്ത്രി പെ​രു​ന്പാ​വൂ​രെ​ത്തു​ക.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി പ​തി​നൊ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ലാ​യിരുന്നു. ജി​ല്ലാ പോലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്‌​ക്വാ​ഡാ​ണ് പെ​രു​മ്പാ​വൂ​രി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മി​ന്ന​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ഗ് സ്‌​ക്വാ​ഡി​ന്‍റെ സേ​വ​ന​വും പോ​ലീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. പെ​രു​മ്പാ​വൂ​ർ എഎ​സ്പി ഹാ​ർ​ദ്ദി​ക് മീ​ണ​യാ​ണ് റെ​യ്ഡി​ന് നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി​യ​ത്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ​ൻ ശേ​ഖ​രം പി​ടി​കൂ​ടി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.

കു​ടും​ബ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബീ​നാ​ച്ചി ദൊ​ട്ട​പ്പ​ൻ​കു​ള​ത്തെ വീ​ട്ടി​ൽ നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​രം പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ക്ക​ണ്ടി സ്വ​ദേ​ശി മൂ​ർ​ഖ​ൻ വീ​ട്ടി​ൽ ഇ​സ​ഹാ​ഖ് (48) താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ഴ് ചാ​ക്കു​ക​ളി​ലാ​യി 12,000 പാ​ക്ക​റ്റ് ഹാ​ൻ​സും 1,800 പാ​ക്ക​റ്റ് കൂ​ൾ ലി​പ്പും പി​ടി​ച്ചെ​ടു​ത്ത​ത്.

വീ​ടി​നു​ള്ളി​ൽ അ​ല​മാ​ര​യു​ടെ പു​റ​കി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി ചാ​ക്കു​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ബ​ത്തേ​രി പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ലി​യ അ​ള​വി​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ കെ​എ​ൽ 73 എ​ഫ് 3102 ന​ന്പ​ർ കാ​റി​ൽ നി​ന്നും ഒ​രു ചാ​ക്ക് പു​ക​യി​ല ഉ​ത്പ​ന്നം ക​ണ്ടെ​ടു​ത്തു.

ഈ ​വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ മു​ൻ​പും സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ്.

സം​ഭ​വ​മ​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​യ ഇ​സ്ഹാ​ഖി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ബ​ത്തേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ശ്രീ​കാ​ന്ത് എ​സ്. നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ ജ​സ്വി​ൻ ജോ​യി, ജ​യ​പ്ര​കാ​ശ്, കെ. ​ശ്രീ​ധു, അ​ന​ന്തു, എ​എ​സ്ഐ ശ്യാം​ലാ​ൽ, സി​പി​ഒ​മാ​രാ​യ ഗ​വാ​ൻ, സ​തീ​ഷ്, ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച​തി​നു ശേ​ഷം പ​തി​നൊ​ന്ന് കേ​സു​ക​ളാ​ണ് ബ​ത്തേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: അ​ന്ത​ർ സം​സ്ഥാ​ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: ആ​സാ​മി​ൽ നി​ന്ന് ജീ​പ്പി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ബ്രൗ​ണ്‍​ഷു​ഗ​റി​ന്‍റെ വ​ൻ ശേ​ഖ​ര​വു​മാ​യി മൂ​ന്ന് ആ​സാം സ്വ​ദേ​ശി​ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ.

ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ​ളാ​ഞ്ചേ​രി പോ​ലീ​സും പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ന്നൂ​റ് ഗ്രാ​മി​ല​ധി​കം വ​രു​ന്ന ബ്രൗ​ണ്‍ ഷു​ഗ​ർ ശേ​ഖ​ര​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ സ​ദാം ഹു​സൈ​ൻ (32), ഇ​സാ​സു​ൽ ഹ​ക്ക് (31), റ​ഷീ​ദു​ൽ ഇ​സ്‌​ലാം (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​രൂ​ർ ഡി​വൈ​എ​സ്പി എ.​എം. സി​ദീ​ഖ്, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​ൻ.​ഒ. സി​ബി, വ​ളാ​ഞ്ചേ​രി ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ്ബാ​ബു, പൊ​ന്നാ​നി ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ്കു​മാ​ർ, വ​ളാ​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​നി​ർ​മ​ൽ, ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

‘ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' 171 പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ നി​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ 171 പേ​ര്‍ പി​ടി​യി​ലാ​യി.

ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജൂ​ണ്‍ ഏ​ഴു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 171 കേ​സു​ക​ളാ​ണ് സി​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.143 ഗ്രാം ​എം.​ഡി.​എം.​എ, 237 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യ്ക്ക് പു​റ​മെ 67 ക​ഞ്ചാ​വ് ബീ​ഡി​ക​ളും പി​ടി​ച്ചെ​ടു​ത്തു.

4.32 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 0.18 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍ എ​ന്നി​വ​യും ഈ ​കാ​ല​യ​ള​വി​ല്‍ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ചെ​റി​യ അ​ള​വി​ലു​ള്ള ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 149 കേ​സു​ക​ളാ​ണ്. ര​ണ്ടു കേ​സു​ക​ള്‍ ഇ​ട​ത്ത​രം അ​ള​വി​നും ഒ​രു കേ​സ് വാ​ണി​ജ്യ അ​ള​വി​നും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം 19 മ​റ്റു കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ജൂ​ണ്‍ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ (29 വീ​തം) ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ജൂ​ണ്‍ ഏ​ഴി​ന് മാ​ത്രം 31 കേ​സു​ക​ളി​ലാ​യി 31 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ന​ഗ​ര​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും ത​ട​യു​ന്ന​തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ശ​ക്തം: 44 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ല​ഹ​രി മാ​ഫി​യ​ക്കെ​തി​രേ പോ​ലീ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ദി​യ​ഡു​ക്ക, കു​മ്പ​ള, ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​ന്നാ​യി വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രേ ദി​വ​സം ന​ട​ത്തി​യ മൂ​ന്ന് വെ​വ്വേ​റെ റെ​യ്ഡു​ക​ളി​ലാ​യി ആ​കെ 44.06 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി വി​ല്പ​ന പ​ണ​വും വാ​ഹ​ന​ങ്ങ​ളും ഡി​ജി​റ്റ​ല്‍ ത്രാ​സു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ബ​ദി​യ​ടു​ക്ക എ​സ്‌​ഐ ടി. ​രൂ​പേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ റെ​യ്ഡ് ന​ട​ന്ന​ത്. ബ​ദി​യ​ഡു​ക്ക-​മു​ള്ളേ​രി​യ റോ​ഡി​ലെ എ​മി​റേ​റ്റ്‌​സ് കാ​ര്‍ വാ​ഷ് സ്ഥാ​പ​ന​ത്തി​ന് സ​മീ​പം ബൈ​ക്കി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പു​ത്തി​ഗെ എ​ട​നാ​ട് സ്വ​ദേ​ശി​യാ​യ എ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫി​നെ (37) പോ​ലീ​സും സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തി.

ആ​ദൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​സി. ബി​ജു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റു​ടെ​യും സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ത്തി​യ ദേ​ഹ​പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​യു​ടെ പോ​ക്ക​റ്റി​ല്‍ നി​ന്നും 28.99 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ല​ഹ​രി വി​ല്‍​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 29,500 രൂ​പ​യും ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ള്‍​ക്കെ​തി​രേ ബ​ദി​യ​ടു​ക്ക, ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​മാ​യ മ​റ്റ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

കു​മ്പ​ള എ​സ്‌​ഐ അ​ന​ന്ത​കൃ​ഷ്ണ​ന്‍ ആ​ര്‍. മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ട​നാ​ട് ഗ്രാ​മ​ത്തി​ലെ സീ​താം​ഗോ​ളി - ഉ​ളി​യ​ത്ത​ടു​ക്ക റോ​ഡി​ലു​ള്ള ക​ണ്ണൂ​ര്‍ സ്‌​ക്വ​യ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ മു​റി​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ കാ​സ​ര്‍​ഗോ​ഡ് അം​ഗ​ഡി​മു​ഗ​ര്‍ വി​ല്ലേ​ജി​ല്‍ മു​ഗു റോ​ഡ് ഉ​റു​മി​യി​ലെ ഷ​ബീ​ര്‍ അ​ലി (45) പി​ടി​യി​ലാ​യി. ഇ​യാ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 11.97 ഗ്രാം ​കു​മ്പ​ള പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തു​ക​യും തൊ​ണ്ടി​മു​ത​ലു​ക​ള്‍ ബ​ന്ത​വ​സി​ലെ​ടു​ത്ത് പ്ര​തി​ക്കെ​തി​രേ കു​മ്പ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ചെ​യ്തു.


പ​ള്ളി​ക്ക​ര ക​ല്ലി​ങ്ക​ല്‍ സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ പ​ന​യാ​ല്‍ മൗ​വ്വ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ കെ. ​ഷാ​ഹു​ല്‍ ഹ​മീ​ദാ (31) ണ് ​ബേ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക്വാ​ര്‍​ട്ടേ​ഴ്‌​സ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ണ​ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബേ​ക്ക​ല്‍ എ​സ്‌​ഐ അ​ഖി​ല്‍ സെ​ബാ​സ്റ്റ്യ​നും സം​ഘ​വും രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ വ​സ്ത്ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ഒ​രു സി​ഗ​ര​റ്റ് പാ​ക്ക​റ്റ് ക​ണ്ടെ​ത്തി. ഇ​തു തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി​യ നി​ല​യി​ല്‍ 3.1 ഗ്രാം ​എം​ഡി​എം​എ​യും ഒ​രു പൊ​ട്ടി​യ ഗ്ലാ​സ് ട്യൂ​ബും ക​ണ്ടെ​ടു​ത്ത​ത്. കൂ​ടാ​തെ മ​യ​ക്കു​മ​രു​ന്ന് തൂ​ക്കി വി​ല്ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ ഡി​ജി​റ്റ​ല്‍ ത്രാ​സും പാ​ക്ക് ചെ​യ്യാ​നു​ള്ള 50 ഓ​ളം ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഇ​വി​ടെ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പ്ര​തി​ക്കെ​തി​രേ ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ബ​ദി​യ​ടു​ക്ക​യി​ലും കു​മ്പ​ള​യി​ലു​മാ​യി പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​ള​വ് നി​യ​മ​പ്ര​കാ​രം വ​ലി​യ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വാ​ണി​ജ്യ പ​രി​ധി​യി​ല്‍ പെ​ടു​ന്ന​താ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ല്‍​കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന ല​ഹ​രി ശൃം​ഖ​ല​യെ​ക്കു​റി​ച്ചും ഇ​തി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ: 296 പേ​ർ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു മ​രു​ന്നി​നെ​തി​രേ സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​യ ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി 296 പേ​രെ​ക്കൂ​ടി അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നു എം​ഡി​എം​എ​യും മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഓ​പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. വി​വി​ധ​ത​ര​ത്തി​ലു​ള്ള നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് 270 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 296 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഈ ​കേ​സു​ക​ളി​ൽ നി​ന്നാ​യി ആ​കെ എം​ഡി​എം​എ (0.3565 കി.​ഗ്രാം), ക​ഞ്ചാ​വ് (10.893 കി​ലോ), ക​ഞ്ചാ​വ് ബീ​ഡി (157 എ​ണ്ണം) എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; ജി​ല്ല​യി​ൽ 76 കേ​സു​ക​ൾ 

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തു​ട​നീ​ളം കേ​ര​ള പോ​ലീ​സ് ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​യി​നാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 76 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഈ ​കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 90 പേ​ർ അ​റ​സ്റ്റി​ലാ​യി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ അ​ഞ്ച് സ​ബ് ഡി​വി​ഷ​നു​ക​ളി​ലെ​യും ഡി​വൈ​എ​സ്പി​മാ​രു​ടെ​യും നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​ടെ​യും ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചുവ​രു​ന്ന​ത്. 

സം​സ്ഥാ​ന സ​ർക്കാ​രി​ന്‍റെ ല​ഹ​രിവി​രു​ദ്ധ പ​രി​പാ​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ-​ദി നാ​ർ​ക്കോ ഹ​ണ്ട്- ജി​ല്ല​യി​ൽ ഒ​ന്നാം തീ​യ​തി ത​ന്നെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.  ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്കര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക, ര​ഹ​സ്യവി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക, കേ​സു​ക​ൾ ക​ണ്ടെ​ത്തു​ക, അ​ന്വേ​ഷ​ണം പ്ര​ത്യേ​ക​മാ​യി ന​ട​ത്തു​ക തു​ട​ങ്ങി ബ​ഹു​മു​ഖ​മാ​യ പ്ര​വ​ർ​ത്ത​ന​സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി  പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഹ​രി വ്യാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ള്ള തെ​ക്കെ​ൻ പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

District News

ഓ​പ്പേ​റ​ഷ​ൻ തൂ​ഫാ​ൻ: ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്കൂ​ൾ സേ​ഫ്റ്റി ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ഓ​പ്പേ​റ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ സ്കൂ​ൾ പ്രൊ​ട്ട​ക്‌​ഷ​ൻ ഗ്രൂ​പ്പ് മീ​റ്റിം​ഗും കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.

എ​രു​മേ​ലി സ​ബ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ നെ​ൽ​സ​ൺ ക്ലാ​സ് ന​യി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. മ​നോ​ജ്, വാ​ർ​ഡ് മെം​ബ​ർ ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി സോ​ണി സെ​ബാ​സ്റ്റ്യ​ൻ, ഓ​ട്ടോ ഡ്രൈ​വ​ർ യൂ​ണി​യ​ൻ പ്ര​തി​നി​ധി ലി​ജോ​മോ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ജി​ത ബി​ജു, സ​ജി​മോ​ൾ സു​രേ​ഷ്, കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ സീ​ന, സി​പി​ഒ ബി​നോ​യ്മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ല​ഹ​രി​വി​പ​ത്തി​നെ​തി​രേ പ്ര​തി​രോ​ധം തീ​ർ​ക്കു​ന്ന​തി​നു​മാ​യി സ്കൂ​ൾ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. ഹെ​ഡ്മി​സ്ട്ര​സ് ജോ​ഷി​ന മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ​സ​മ​യ​ത്തി​നു​ശേ​ഷം കു​ട്ടി​ക​ൾ ടൗ​ണി​ൽ കൂ​ടു​ത​ൽ സ​മ​യം ചു​റ്റി​ത്തി​രി​യു​ന്ന​തും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും ത​ട​യാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സി​ന് കൈ​മാ​റും. ഇ​ത്ത​രം ക​ട​ക​ൾ​ക്കെ​തി​രേ ഉ​ട​ന​ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പോ​ലീ​സ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ​വി​ട്ട​തി​നു​ശേ​ഷം സു​ര​ക്ഷി​ത​മാ​യി ബ​സു​ക​ളി​ൽ ക​യ​റി പോ​കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ബ​സ് സ്റ്റോ​പ്പ് പ​രി​സ​ര​ങ്ങ​ളി​ൽ റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ഡ്യൂ​ട്ടി നി​ശ്ച​യി​ച്ചു.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ട്രാ​ഫി​ക് പ​രി​ശീ​ല​നം, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം, സോ​ഷ്യ​ൽ മീ​ഡി​യ കെ​ണി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ​ഗ്ധ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.

Kerala

കു​മ​ളി​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കു​മ​ളി: ഇ​ടു​ക്കി കു​മ​ളി​യി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. അ​മ​രാ​വ​തി മു​ക​ളേ​ൽ വീ​ട്ടി​ൽ എ​ബി​ൻ എം.​ജെ , കൊ​ല്ലം​പ​ട്ട​ട കു​ന്ന​ത്ത് മ​ല​യി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ് , അ​മ​രാ​വ​തി കു​ഴി​ക്ക​ണ്ടം കാ​ർ​ത്തി​ക വീ​ട്ടി​ൽ അ​ർ​ജു​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ കൊ​ല്ലം​പ​ട്ട​ട ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പെ​രു​മ്പാ​വൂ​രി​ൽ നി​ന്ന് വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വ് എ​ബി​ന്‍റെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up